ന്യൂഡല്‍ഹി: പ്രവാസി മലയാളികള്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന മലപ്പുറം പാസ്പോര്‍ട്ട് ഓഫിസ് നിര്‍ത്തലാക്കാനുള്ള നീക്കത്തില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്ന് മന്ത്രി കെ.ടി. ജലീല്‍ ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രി സുഷമ സ്വരാജിെൻറ അധ്യക്ഷതയില്‍ വിദേശകാര്യ മന്ത്രാലയത്തില്‍ ചേര്‍ന്ന സംസ്ഥാന പ്രവാസി വകുപ്പ് മന്ത്രിമാരുടെ ഒമ്പതാമത് വാര്‍ഷികയോഗത്തിലാണ് കേരളത്തിനുവേണ്ടി മുഖ്യമന്ത്രിയെ പ്രതിനിധാനംചെയ്ത് മന്ത്രി കെ.ടി. ജലീല്‍ ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയത്.
പ്രവാസികള്‍ അനുഭവിക്കുന്ന പ്രയാസങ്ങളും അവതരിപ്പിച്ചു. പ്രവാസികള്‍ക്ക് ഫോണ്‍ നമ്പറുകള്‍ ഉള്‍പ്പെടെ അടങ്ങിയ ഹാന്‍ഡ്ബുക്ക് നല്‍കണം. എംബസികളില്‍ വേണ്ടത്ര ജീവനക്കാരില്ലെന്ന് പരാതിയുണ്ട്. ഇത് പരിഹരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.