Posted On
date_range Updated On
date_range മലപ്പുറത്ത് സി.പി.എം പ്രവർത്തകന് വെട്ടേറ്റു
മലപ്പുറം: പരപ്പനങ്ങാടി തീരത്ത് സി. പി. എം. പ്രവർത്തകന് വെട്ടേറ്റു. ഒട്ടുമ്മല്‍ സൗത്ത് സ്വദേശി കുന്നുമ്മല്‍ അസൈനാരിനാണ് (23) വെട്ടേറ്റത്. ശനിയാഴ്ച്ച പുലർച്ചയാണ് ഒരു സംഘം പതിയിരുന്ന് മാരകായുധമുപയോഗിച്ച് വെട്ടിയത്. സാരമായ പരിക്കുകളോടെ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ആക്രമണം തടയാന്‍ ശ്രമിച്ച ഇയാളുടെ സഹോദരന് മുനീറിനും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. ലീഗ് സി.പി.എം സംഘർഷം നില നിൽക്കുന്ന പ്രദേശമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.