Posted On
date_range Updated On
date_range തമിഴ്നാട്ടിൽ ഒഴുക്കിൽപ്പെട്ട് പൊൻമുണ്ടം സ്വദേശി മരിച്ചു
വൈലത്തൂർ (മലപ്പുറം): കുളിക്കുന്നതിനിടെ തമിഴ്നാട് ഈറോഡ് സത്യമംഗലത്ത് ഒഴുക്കിൽപ്പെട്ട പൊൻമുണ്ടം സ്വദേശി മരിച്ചു. പൊൻമുണ്ടത്തെ അമ്പിളി സൈനുദ്ധീന്‍റെ മകൻ മുഹമ്മദ് ഷഫീഖ് (21) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് മൂന്നരയോടെയായിരുന്നു അപകടം.
തമിഴ്നാട് പുങ്കമ്പളിയിലെ പിതാവിന്‍റെ ബേക്കറിയിൽ എത്തിയതായിരുന്നു ഷഫീഖ്. അഞ്ചു പേരടങ്ങുന്ന സുഹൃത്തുക്കളുമൊന്നിച്ച് കായലിൽ കുളിക്കാനിറങ്ങിയപ്പോഴാണ് ഒഴുക്കിൽപ്പെട്ട് കാണാതായത്. തുടർന്ന് ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം കരക്കെടുത്തത്.
സത്യമംഗലം ജില്ല ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. മാതാവ്: ഖദീജ. സഹോദരങ്ങൾ: ഷംസീർ, ഷഫ്ന ഷെറിൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.