മലപ്പുറത്ത്​ സ്‌കൂൾ വിട്ട്​ മടങ്ങുന്നതിനിടെ വിദ്യാര്‍ഥിനി മിന്നലേറ്റ് മരിച്ചു

മലപ്പുറം: കൊണ്ടോട്ടിയിൽ സ്‌കൂൾ വിട്ട്​​ വീട്ടിലേക്ക്​ മടങ്ങുന്നതിനിടെ മിന്നലേറ്റ് വിദ്യാർഥിനിക്ക്​ ദാരുണാന്ത്യം. കൂടെയുണ്ടായിരുന്ന രണ്ട്​ പേർക്ക്​ പരിക്കേറ്റു​. കൊണ്ടോട്ടി നെടിയിരുപ്പ്​ കൈതക്കോട്​ പി. ആലിക്കുട്ടിയുടെ മകൾ ഫാത്തിമ ഫർസാനയാണ്​ (15) മരിച്ചത്​. കൊണ്ടോട്ടി കൊട്ടുകര സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്​.

മുക്കൂട്​ പാലേക്കോട്​ പി.കെ. മുഹമ്മദ്​ ഷഫീഖി​​​​​​​െൻറ മകൾ പി.കെ. ഷഹന ജുബിൻ (15), മുക്കുട്​ പുളിക്കൽ അലവിയുടെ മകൾ റിൻഷിന (15) എന്നിവർക്കാണ്​ പരിക്കേറ്റത്​. പരിക്കേറ്റ ഷഹന ജുബിനെ കോഴിക്കോട്​ മെഡിക്കൽ കോളജ​ിലേക്ക്​ മാറ്റി. റിൻഷിന കൊണ്ടോട്ടിയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്​.

മൂവരും കൊണ്ടോട്ടി കൊട്ടൂക്കര പി.പി.എം.എച്ച്​.എസ്​.എസിലെ പത്താം ക്ലാസ്​ വിദ്യാർഥിനികളാണ്​. ശനിയാഴ്​ച വൈകീട്ട്​​ 4.30നാണ്​ സംഭവം. മൂവരും ക്ലാസ്​ കഴിഞ്ഞ്​ വീട്ടിലേക്ക്​ മടങ്ങുന്നതിനിടെ പാലക്കാപറമ്പിലെ മൈതാനത്ത്​ വെച്ചാണ്​ മിന്നലേറ്റത്​.

അപകടം ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ്​ കുട്ടികളെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്​. ആശുപത്രിയിൽ എത്തിച്ചെങ്കിലും ഫർസാനയുടെ ജീവൻ രക്ഷിക്കാനായില്ല. ഫർസാനയുടെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിലേക്ക്​ മാറ്റി. ഫർസാനയുടെ സഹോദരങ്ങൾ: ഫെബിന, മുഹമ്മദ് റബീഹ്, ബഹ്ജത്ത്.

Tags:    
News Summary - malappuram lightning accident; student died -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.