Posted On
date_range Updated On
date_range മധ്യവയസ്കൻ മർദനമേറ്റ് മരിച്ച കേസിൽ അഞ്ചുപേർ അറസ്റ്റിൽ
വേങ്ങര: മർദനമേറ്റ് മധ്യവയസ്കൻ മരിച്ച കേസിൽ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പറപ്പൂർ പൊട്ടിപ്പാറ സ്വദേശികളായ നൗഫൽ ( 28), മൂരിക്കുന്നൻ ജബ്ബാർ (34), അസ്‌കർ (38), ഹക്കീം (30), മൊയ്‌തീൻഷാ (42) എന്നിവരെയാണ് മലപ്പുറം ഡിവൈ.എസ്.പി ജലീൽ തോട്ടത്തിലിെൻറ നേതൃത്വത്തിൽ പിടികൂടിയത്.
വ്യാഴാഴ്ചയായിരുന്നു സംഭവം. പറപ്പൂർ ആലചുള്ളയിലെ പൂവൻവളപ്പിൽ കോയയാണ് (54) മർദനമേറ്റ് മരിച്ചത്. കോയ േജാലി ചെയ്യുന്ന വളംനിർമാണശാലക്ക് മുന്നിലെ റോഡരികിൽ വാഹനം നിർത്തി ലോഡിറക്കിയതുമായി ബന്ധപ്പെട്ട തർക്കം കൈയാങ്കളിയിൽ കലാശിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.