പള്ളി തെരഞ്ഞെടുപ്പിനിടെ സംഘർഷം; എ.പി പ്രവർത്തകർ ബാലറ്റ്​ പെട്ടി എടുത്ത്​ ഒാടി

മലപ്പുറം: കക്കോവ് വലിയ ജുമുഅത്ത് പള്ളി തെരെഞ്ഞെടുപ്പിനിടെ സംഘർഷം. വോട്ടെടുപ്പ് നടക്കുന്നതിനിടെ ബാലറ്റ്​ പെട്ടിയെടുത്തോടിയ എ.പി വിഭാഗം പ്രവർത്തകരെ പൊലീസ് പിടികൂടി. പുൽപറമ്പിൽ ഹനീഫ, കുണ്ടിയോട്ട് അലി അക്ബർ എന്നിവരാണ് പിടിയിലായത്. എന്നാൽ പെട്ടി കണ്ടത്താനായിട്ടില്ല. വൻ പൊലീസ് സന്നാഹത്തിലാണ് തെരെഞ്ഞെടുപ്പ് നടക്കുന്നത്​.

വഖഫ് ബോർഡ് നിർദേശത്തെ തുടർന്നാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. എ.പി-ഇ.കെ വിഭാഗക്കാർ തമ്മിലുള്ള തർക്കത്തെ തുടർന്ന് മൂന്ന് വർഷമായി പള്ളി അടച്ചിട്ടിരിക്കുകയാണ്.

Tags:    
News Summary - malappuram kakkov clash in mosque election -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-26 02:35 GMT