മലപ്പുറത്തെ ഫ്ലാഷ്​മോബ്​: പൊലീസ്​ കേസെടുത്തു

മലപ്പുറം: എയ്​ഡ്​ഡ്​ ബോധവത്​കരണത്തിനായി ഫ്ലാഷ്​മോബ്​ അവതരിപ്പിച്ച പെൺകുട്ടികൾക്കെതിരെ സമൂഹ മാധ്യമങ്ങൾ വഴി അപവാദ പ്രചാരണം നടത്തിയ സംഭവത്തിൽ മലപ്പുറം പൊലീസ്​ സ്വമേധയാ കേസെടുത്തു. ആറ്​ ​േഫ​സ്ബുക്ക്​ അക്കൗണ്ടുകൾക്കെതിരെയാണ്​ കേസ്​. ബിച്ചാൻ ബഷീർ, പി.എ. അനസ്​, ഹനീഫ ഞാങ്ങാട്ടിരി, സുബൈർ അബൂബക്കർ, സിറോഷ്​ അൽഅറഫ, അഷ്​കർ ഫരീഖ്​ എന്നീ അക്കൗണ്ടുകളിൽനിന്നുള്ള പരാമർശങ്ങൾ പ്രഥമ വിവര റിപ്പോർട്ടിൽ ചേർത്താണ്​ കേ​സ്​ രജിസ്​റ്റർ ചെയ്​തത്​. 

വിഭാഗീയതയും കലാപവും ഉണ്ടാക്കാനുള്ള ശ്രമം, സ്​ത്രീകൾക്കെതിരെ അപവാദ പ്രചാരണം, അശ്ലീല പദപ്ര​േയാഗം തുടങ്ങിയവക്കെതിരെ വിവിധ വകുപ്പുകൾ ചുമത്തിയാണ്​ കേസ്​. ​െഎ.ടി ആക്​ടി​െല വിവിധ വകുപ്പുകൾ കൂടി ചേർക്കുമെന്ന്​ എസ്​.​െഎ ബി.എസ്​. ബിനു അറിയിച്ചു. ജില്ല പൊലീസ്​ സൂപ്രണ്ട്​ ദേബേഷ്​ കുമാർ​ ബെഹ്​റയ​ുടെ നിർദേശപ്രകാരമാണ്​ നടപടി. 

ഡിസംബർ ഒന്നിന്​ ആരോഗ്യവകുപ്പി​​െൻറ ജില്ലതല എയ്​ഡഡ്​സ്​ ബോധവത്​കരണ റാലിയുടെ ഭാഗമായാണ്​ മലപ്പുറത്ത്​ ഫ്ലാഷ്​മോബ്​ അവതരിപ്പിച്ചത്​. ശിരോവസ്​ത്രം ധരിച്ച മുസ്​ലിം പെൺകുട്ടികൾ പരിപാടി അവതരിപ്പിച്ചതിനെ അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹ മാധ്യമങ്ങളിൽ പ്രചാരണം അരങ്ങേറിയിരുന്നു. സംഭവത്തിൽ സംസ്ഥാന വനിത കമീഷൻ സ്വമേധയാ കേസെടുത്തിരുന്നു. അപവാദ പ്രചാരണങ്ങൾക്കെതിരെ കഴിഞ്ഞദിവസം എസ്​.എഫ്​.​െഎ മലപ്പുറത്ത്​ പ്രതിഷേധ ഫ്ലാഷ്​മോബ് നടത്തിയിരുന്നു. 

Tags:    
News Summary - Malappuram Flash mob Police case Registered-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.