മലപ്പുറത്ത് മൂന്ന്​ ഡി.വൈ.എസ്.പിമാരെ മാറ്റി

തിരുവനന്തപുരം: മലപ്പുറം ജില്ലയിലെ വിവിധഭാഗങ്ങളില്‍ നടന്ന അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ തിരൂർ, മലപ്പുറം, പെരിന്തൽമണ്ണ ഡിവൈ.എസ്.​പിമാരെ  മാറ്റി. വി.എ. ഉല്ലാസിനെ തിരൂർ ഡിവൈ.എസ്.​പിയായും എ.എസ്​. രാജുവിനെ മലപ്പുറം ഡിവൈ.എസ്​.പിയായും എസ്​.പി. സുരേഷ്കുമാറിനെ പെരിന്തൽമണ്ണ ഡിവൈ.എസ്​.പിയായും നിയമിച്ചു.

തിരൂർ ഡിവൈ.എസ്​.പി ആയിരുന്ന എ.ജെ. ബാബുവിനെ എസ്​.ബി.സി.ഐ.ഡി എസ്​.എസ്​.ഡബ്ല്യു കണ്ണൂരിലും മലപ്പുറം ഡിവൈ.എസ്​.പി ആയിരുന്ന പ്രദീപ്കുമാറിനെ മലപ്പുറം സി.ബി.സി.ഐ.ഡി ഇക്കണോമിക് ഒഫൻസ്​ വിങ്ങിലും പെരിന്തൽമണ്ണ ഡിവൈ.എസ്.​പി ആയിരുന്ന എം.പി. മോഹനചന്ദ്രനെ മലപ്പുറം ഡി.സി.ആർ.ബിയിലും നിയമിച്ചു. 

Tags:    
News Summary - malappuram dsp's transferred

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.