മലപ്പുറം വിഭജിക്കുന്നതിൽ കോൺഗ്രസിന്​ എന്താ കുഴപ്പം -പി.സി. ​ജോർജ്​

തിരുവനന്തപുരം: മലപ്പുറം ജില്ല വിഭജിക്കുന്നതിൽ കോൺഗ്രസിന്​ എന്താണ്​ കുഴപ്പമെന്ന്​ പി.സി. ജോർജ്​. നിയമസഭയിൽ ധനാഭ്യർഥന ചർച്ചയിൽ പ​െങ്കടുക്കവെയാണ്​ ജോർജ്​ കോൺഗ്രസിനെതിരെ ആരോപണമുന്നയിച്ചത്​. മലപ്പുറം വിഭജിച്ച്​ പുതിയൊരു ജില്ല രൂപവത്​കരിക്കേണ്ടതി​​​െൻറ ആവശ്യകതയിലേക്ക്​ മുഖ്യമന്ത്രിയുടെ ശ്രദ്ധക്ഷണിക്കുന്നതിന്​ കെ.എൻ.എ. ഖാദർ അനുമതി തേടിയിരുന്നു. എന്നാൽ, ആ ശ്രദ്ധക്ഷണിക്കൽ അവതരിപ്പിക്കപ്പെട്ടില്ല.

കോൺഗ്രസുകാർ ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ​്​ ലീഗ്​ ശ്രദ്ധക്ഷണിക്കൽ അവതരിപ്പിക്കാത്തത്​. മലപ്പുറം ജില്ല വിഭജിച്ചാൽ നിങ്ങൾക്കെന്ത്​ കുഴപ്പമാണെന്ന്​ ജോർജ്​ ചോദിച്ചു. ഇതിൽ പ്രകോപിതനായി പി.ടി. തോമസ്​ ചാടിയെഴുന്നേറ്റു. തങ്ങൾക്ക്​ എന്താ വിരോധമെന്ന്​ അദ്ദേഹം ചോദിച്ചു.

കാര്യങ്ങൾ അറിയാതെ സംസാരിക്കരുതെന്നും നിങ്ങൾക്ക്​ 17 സീറ്റ്​ ലഭിച്ചത്​ ലീഗി​​​െൻറ കൂടി സഹായം കൊണ്ടാണെന്ന്​ മറക്കരുതെന്നും ജോർജ്​ പറഞ്ഞു.


Tags:    
News Summary - Malappuram District division KNA Khader PC George -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.