മലപ്പുറത്ത് ഇന്ന് 58 പേര്‍ക്ക് കോവിഡ്; 36 സമ്പർക്കം

മലപ്പുറം: ജില്ലയില്‍ 58 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. 36 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇവരില്‍ 25 പേര്‍ക്ക് രോഗബാധയുണ്ടായതിന്‍റെ ഉറവിടം കണ്ടെത്തിയിട്ടില്ല. ഇന്ന് 24 പേര്‍ ജില്ലയില്‍ രോഗമുക്തരായി. വിദഗ്ധ ചികിത്സക്കു ശേഷം ഇതുവരെ 845 പേര്‍ രോഗമുക്തരായി വീടുകളിലേക്ക് മടങ്ങി.

സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായവര്‍

ജൂലൈ 20 ന് രോഗം സ്ഥിരീകരിച്ച കൊണ്ടോട്ടി സ്വദേശിയുമായി ബന്ധമുണ്ടായ കൊണ്ടോട്ടി സ്വദേശി (42),

ജൂലൈ 22 ന് രോഗം സ്ഥിരീകരിച്ച കൊണ്ടോട്ടി സ്വദേശിയുമായി ബന്ധമുണ്ടായ കെണ്ടോട്ടി സ്വദേശിനി (70),

നേരത്തെ രോഗം സ്ഥിരീകരിച്ചയാളുമായി ബന്ധമുണ്ടായ വസ്ത്ര മൊത്ത വിപണന മേഖലയില്‍ ജോലി ചെയ്യുന്ന കുഴിമണ്ണ സ്വദേശി (22),

ജൂലൈ 22 ന് രോഗം സ്ഥിരീകരിച്ച കൊണ്ടോട്ടി മത്സ്യ മാര്‍ക്കറ്റിലെ തൊഴിലാളിയുമായി ബന്ധമുണ്ടായ കൊണ്ടോട്ടി സ്വദേശി (55),

നേരത്തെ രോഗം സ്ഥിരീകരിച്ച ഹോട്ടല്‍ തൊഴിലാളിയുമായി ബന്ധമുണ്ടായ പെരുവള്ളൂര്‍ സ്വദേശി (31),

ജൂലൈ 14 ന് രോഗം സ്ഥിരീകരിച്ചയാളുമായി ബന്ധമുണ്ടായ പെരിന്തല്‍മണ്ണ സ്വദേശി (39),

ജൂലൈ 22 ന് രോഗം സ്ഥിരീകരിച്ച കൊണ്ടോട്ടി സ്വദേശിയുമായി ബന്ധമുണ്ടായ കൊണ്ടോട്ടി സ്വദേശി (30),

നേരത്തെ രോഗം സ്ഥിരീകരിച്ചയാളുമായി ബന്ധമുണ്ടായ ചീക്കോട് സ്വദേശിനി (24)

 

ഉറവിടമറിയാതെ രോഗബാധിതരായവർ

കൊണ്ടോട്ടി മത്സ്യ മാര്‍ക്കറ്റില്‍ ചുമട്ട് തൊഴിലാളികളായ കൊണ്ടോട്ടി സ്വദേശി (42), പള്ളിക്കല്‍ സ്വദേശി (41), കൊണ്ടോട്ടി സ്വദേശി (44), കൊണ്ടോട്ടി സ്വദേശി (42) കൊണ്ടോട്ടി സ്വദേശി (42),

കൊണ്ടോട്ടി മാര്‍ക്കറ്റില്‍ അക്കൗണ്ടന്റായ കൊണ്ടോട്ടി സ്വദേശി (54),

കൊണ്ടോട്ടി മത്സ്യ മാര്‍ക്കറ്റില്‍ തൊഴിലാളിയായ കൊണ്ടോട്ടി സ്വദേശി (39), കുഴിമണ്ണ സ്വദേശി (45),

കൊണ്ടോട്ടിയില്‍ സ്വകാര്യ കമ്പനിയിലെ തൊഴിലാളി കൊണ്ടോട്ടി സ്വദേശി (19),

എലമ്പിലക്കാട് സ്വദേശിയായ 10 വയസുകാരന്‍,

കൊണ്ടോട്ടി മത്സ്യ മാര്‍ക്കറ്റില്‍ കച്ചവടക്കാരനായ കൊണ്ടോട്ടി സ്വദേശികളായ 49 വയസുകാരന്‍, 33 വയസുകാരന്‍, 28 വയസുകാരന്‍,

കൊണ്ടോട്ടി മത്സ്യ മാര്‍ക്കറ്റില്‍ ചെയ്യുന്ന കൊണ്ടോട്ടി സ്വദേശി (45),

കൊണ്ടോട്ടി മത്സ്യ മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന കൊണ്ടോട്ടി സ്വദേശിയുടെ മകള്‍ (16),

കൊണ്ടോട്ടി മത്സ്യ മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്നയാളുടെ ഭാര്യ കൊണ്ടോട്ടി സ്വദേശിനി (47),

കൊണ്ടോട്ടി മത്സ്യ മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്നയാളുടെ ഭാര്യ കൊണ്ടോട്ടി സ്വദേശിനി (44)

കൊണ്ടോട്ടി മത്സ്യ മാര്‍ക്കറ്റില്‍ മത്സ്യ വില്‍പ്പന നടത്തുന്ന കൊണ്ടോട്ടി സ്വദേശി (35),

കൊണ്ടോട്ടി മത്സ്യ മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്നയാളുടെ ഭാര്യ കൊണ്ടോട്ടി സ്വദേശിനി (39),

പൊന്നാനി സ്വദേശിനി (30),

പൊന്നാനി സ്വദേശി (40),

പരപ്പനങ്ങാടി സ്വദേശി (50),

നിലമ്പൂര്‍ സ്വദേശി (32),

കൊണ്ടോട്ടി തയ്യല്‍ യൂണിറ്റ് നടത്തുന്ന തിരൂര്‍ സ്വദേശി (50)

പൊന്നാനി സ്വദേശിയായ എട്ട് വയസുകാരന്‍,

തൃപ്രങ്ങോട് സ്വകാര്യ ക്ലിനിക്കില്‍ ഡോക്ടറായ തിരൂരങ്ങാടി സ്വദേശി (28),

പന്തീരങ്കാവ് സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായ വാഴയൂര്‍ സ്വദേശി (29),

ഇതേ ആശുപത്രിയില്‍ ട്രെയിനി ആയി ജോലി ചെയ്യുന്ന നിലമ്പൂര്‍ സ്വദേശി (19)

 

ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍

തമിഴ്‌നാട്ടില്‍ നിന്നെത്തിയ ആനക്കയം സ്വദേശി (35),

ഡല്‍ഹിയില്‍ നിന്നെത്തിയ പാണ്ടിക്കാട് സ്വദേശി (28),

കന്യാകുമാരിയില്‍ നിന്നെത്തിയ എടക്കര സ്വദേശിനി (31),

കര്‍ണാടകയില്‍ നിന്നെത്തിയ പരപ്പനങ്ങാടി സ്വദേശി (35),

കര്‍ണാടകയില്‍ നിന്നെത്തിയ നന്നമ്പ്ര സ്വദേശി (39),

ബംഗലൂരുവില്‍ നിന്നെത്തിയ നന്നമ്പ്ര സ്വദേശികളായ 39 വയസുകാരന്‍, 40 വയസുകാരന്‍

 

വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവര്‍

അബുദാബിയില്‍ നിന്നെത്തിയ പെരുമ്പടപ്പ് സ്വദേശി (56), താനാളൂര്‍ സ്വദേശി (37), നന്നമ്പ്ര സ്വദേശി (51),

യു.എ.ഇയില്‍ നിന്നെത്തിയ എടപ്പാള്‍ സ്വദേശി (64), ദമാമില്‍ നിന്നെത്തിയ തിരൂരങ്ങാടി സ്വദേശി (51), പെരുവള്ളൂര്‍ സ്വദേശിനി (26),

റിയാദില്‍ നിന്നെത്തിയ മമ്പാട് സ്വദേശി (33), സൗദിയില്‍ നിന്നെത്തിയ പരപ്പനങ്ങാടി സ്വദേശി (53), പെരുവള്ളൂര്‍ സ്വദേശി (48), കാവനൂര്‍ സ്വദേശി (34),

കുവൈത്തില്‍ നിന്നെത്തിയ എടയൂര്‍ സ്വദേശി (33),

കിര്‍ഖിസ്ഥാനില്‍ നിന്നെത്തിയ കല്‍പകഞ്ചേരി സ്വദേശി (21)

 

ജില്ലയില്‍ രോഗബാധിതരായി 707 പേര്‍ ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നു. ഇതുവരെ 1,560 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇന്നലെ 1,078 പേര്‍ക്ക് കൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി.

37,554 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. രോഗബാധ സ്ഥിരീകരിച്ചവരടക്കം 845 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. 35,298 പേര്‍ വീടുകളിലും 1,411 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രത്യേക നിരീക്ഷണത്തിലുണ്ട്.

ജില്ലയില്‍ നിന്ന് ഇതുവരെ 17,859 പേരുടെ സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ 15,282 പേരുടെ ഫലം ലഭിച്ചു. 14,180 പേര്‍ക്ക് സ്രവ പരിശോധനയിലൂടെ ഇതുവരെ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 

Tags:    
News Summary - malappuram covid updates july 24

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.