വടക്കാഞ്ചേരി: മലാക്കയിൽ വീട്ടിനുള്ളിൽ തീ പടർന്ന് സഹോദരങ്ങളായ രണ്ട് കുട്ടികൾ വെ ന്തുമരിക്കാനിടയായ സംഭവത്തിൽ തീ പിടിത്തത്തിന് കാരണം ഗ്യാസ് സിലിണ്ടറിൽ നിന്നുള് ള ചോർച്ച. വീടിന് മുന്നിൽ നിർത്തിയിട്ട കാറിലെ ഗ്യാസ് സിലിണ്ടറിൽ മറ്റൊരു സിലണ്ടറിൽ നിന്ന് ഗ്യാസ് നിറച്ച ശേഷം ആ സിലിണ്ടർ അശ്രദ്ധമായി വർക്ക് ഏരിയയിൽ ഇട്ടിരുന്നു. ഇതിെൻറ റഗുലേറ്റർ മുറുകാതിരുന്നതിനാൽ ലീക്ക് ചെയ്ത് പാചകവാതകം പുറത്തു വന്നതാണ് തീപിടിത്തത്തിന് കാരണമെന്ന് പൊലീസ്.
ആവശ്യം കഴിഞ്ഞ് തൊട്ടടുത്ത മുറിയിൽ കിടന്നിരുന്ന സിലിണ്ടറിൽ നിന്ന് റെഗുലേറ്റർ ലൂസായി വാതകം വീട്ടിനുള്ളിലേക്ക് പ്രവഹിച്ചു. വീടിെൻറ ജനലിന് വാതിലുകൾ ഇല്ലാത്തതിനാൽ വർക്ക് ഏരിയയിൽ നിന്ന് വാതകം അടുക്കളയിലെത്തി. അവിടെ വെള്ളം തിളപ്പിക്കാൻ വെച്ചിരുന്ന അടുപ്പിൽ നിന്ന് തീ ആളിപ്പടർന്ന് തൊട്ടടുത്ത കുട്ടികൾ കിടന്നിരുന്ന കിടപ്പുമുറിയിലേക്ക് തീ വ്യാപിച്ചു എന്നാണ് പൊലീസിെൻറ പ്രാഥമിക നിഗമനം.
കുട്ടികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മാതാപിതാക്കൾക്കും സഹോദരിക്കും പൊള്ളലേറ്റത്. സഹോദരി ആശുപത്രി വിട്ടെങ്കിലും 80 ശതമാനത്തോളം ശരീരം പൊള്ളിയ പിതാവിെൻറ നില അതീവ ഗുരുതരമാണ്. ഇലക്ട്രിക്കൽ ഇൻസ്പെക്ടർ പരിശോധനയിൽ ഷോർട്ട് സർക്യൂട്ട് അല്ല തീ പിടിത്തത്തിന് കാരണമെന്ന് കണ്ടെത്തിയിരുന്നു. സംഭവസ്ഥലം ഇൻഡേൻ ഗ്യാസിെൻറ സാേങ്കതിക വിദഗ്ധർ ടെക്നിക്കൽ വിദഗ്ധൻ പരിശോധിച്ച ശേഷം കൂടുതൽ തെളിവുകൾ ശേഖരിക്കാനാകൂ എന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.