സഹോദയ സംസ്ഥാന കലോത്സവം; മലബാർ സഹോദയക്ക് ഓവറോൾ കിരീടം
മാള (തൃശൂർ): മാള ഹോളി ഗ്രേസ് അക്കാദമിയിൽ നാലു ദിവസങ്ങളിലായി നടന്ന സംസ്ഥാന സി.ബി.എസ്.ഇ സഹോദയ കലോത്സവത്തിൽ മലബാർ സഹോദയയും സ്കൂൾ തലത്തിൽ കോഴിക്കോട് സിൽവർ ഹിൽസ് പബ്ലിക് സ്കൂളും ഓവറോൾ കിരീടം നേടി.
സഹോദയ തലത്തിൽ 1725 പോയന്റ് നേടിയാണ് മലബാർ സഹോദയ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. 1666 പോയന്റുമായി കൊച്ചി സഹോദയ രണ്ടാം സ്ഥാനവും 1645 പോയന്റുമായി തൃശൂർ സഹോദയ മൂന്നാം സ്ഥാനവും നേടി.
സ്കൂൾ തലത്തിൽ 278 പോയന്റുമായാണ് കോഴിക്കോട് സിൽവർ ഹിൽസ് പബ്ലിക് സ്കൂൾ ഒന്നാം സ്ഥാനം നേടിയത്. 196 പോയന്റുമായി കോഴിക്കോട് ദേവഗിരി സി.എം.ഐ പബ്ലിക് സ്കൂൾ രണ്ടാം സ്ഥാനവും 170 പോയന്റുമായി പാലക്കാട് ചാവറ പബ്ലിക് സ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
കാറ്റഗറി ഒന്നിൽ 126 പോയന്റ് വീതം നേടി മലബാർ, മലപ്പുറം സഹോദയകൾ ഒന്നാം സ്ഥാനം പങ്കിട്ടു. 119 പോയന്റുമായി പാലക്കാട് സഹോദയ രണ്ടാം സ്ഥാനവും 118 പോയന്റുമായി കൊച്ചി സഹോദയ മൂന്നാം സ്ഥാനവും നേടി.
കാറ്റഗറി രണ്ടിൽ 294 പോയന്റുമായി മലബാർ സഹോദയ ഒന്നാം സ്ഥാനത്തെത്തി. 271 പോയന്റുമായി കൊച്ചി സഹോദയ രണ്ടാം സ്ഥാനവും 268 പോയന്റുമായി പാലക്കാട് സഹോദയ മൂന്നാം സ്ഥാനവും നേടി.
കാറ്റഗറി മൂന്നിൽ 535 പോയന്റുമായി മലബാർ സഹോദയ ഒന്നാം സ്ഥാനം നേടി. 534 പോയന്റുമായി കൊച്ചി സഹോദയ രണ്ടാം സ്ഥാനവും 522 പോയന്റ് വീതം നേടി കണ്ണൂർ, തൃശൂർ സഹോദയകൾ മൂന്നാം സ്ഥാനവും പങ്കിട്ടു. കാറ്റഗറി നാലിൽ 509 പോയന്റുമായി കൊച്ചി സഹോദയ ഒന്നാമതെത്തി. 498 പോയന്റുമായി തൃശൂർ സഹോദയ രണ്ടാം സ്ഥാനവും 492 പോയന്റുമായി മലബാർ സഹോദയ മൂന്നാം സ്ഥാനവും നേടി.
കോമൺ കാറ്റഗറിയിൽ 278 പോയന്റുമായി മലബാർ സഹോദയ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 260 പോയന്റുമായി തൃശൂർ സെൻട്രൽ സഹോദയ രണ്ടാം സ്ഥാനവും 254 പോയന്റുമായി തൃശൂർ സഹോദയ മൂന്നാം സ്ഥാനവും നേടി.
31 സഹോദയകളിലെ 1,400ലധികം സ്കൂളുകളിലെ പതിനായിരത്തിലധികം പ്രതിഭകൾ കലോത്സവത്തിൽ പങ്കെടുത്തു. കലാമാമാങ്കത്തിൽ നാലു ദിവസങ്ങളിലും പോയന്റ് നിലയിൽ മുന്നിട്ടുനിന്നത് മലബാർ സഹോദയയാണ്. കലാമത്സരങ്ങൾ കാണാൻ ഒരു ലക്ഷത്തോളം ആളുകളാണ് മാളയിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.