ജനസംഖ്യാപരമായ മാറ്റങ്ങള്‍ സംഭവിക്കുന്നു: പാത്രിയാര്‍ക്കീസ് ബാവ

മണര്‍കാട്: ജനസംഖ്യാപരമായ മാറ്റങ്ങള്‍ സംഭവിച്ചുക്കുന്നുവെന്നത് സത്യമാണെന്നും പ്രത്യേകിച്ച് കേരളത്തില്‍നിന്ന് യുവതലമുറ മികച്ചൊരു ജീവിതം തേടി വിദേശത്തേക്ക് പോകുന്നുണ്ടെന്നും അതൊരു യാഥാര്‍ഥ്യമാണെന്നും ആകമാന സുറിയാനി സഭ പരമാധ്യക്ഷന്‍ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവാ. മണര്‍കാട് സെന്‍റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ നടന്ന സമ്മേളനത്തില്‍ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു ബാവ.

മിഡിലീസ്റ്റില്‍ സഭയിലെ അംഗങ്ങള്‍ ഉള്‍പ്പെടെ വളരെ കുറച്ചു ക്രിസ്ത്യാനികള്‍ മാത്രമാണ് അവശേഷിക്കുന്നത്. അവരില്‍ ഭൂരിഭാഗവും യൂറോപ്പ്, അമേരിക്ക, കാനഡ, ആസ്‌ട്രേലിയ തുടങ്ങി ലോകത്തിന്‍റെ പലഭാഗങ്ങളിലുമാണ്. സഭയുടെ ശക്തി അംഗസംഖ്യയിലല്ല, മറിച്ച് യേശുക്രിസ്തുവിലുള്ള വിശ്വാസത്തിലും അപ്പസ്‌തോലന്മാരുടെ പാരമ്പര്യത്തിലുമാണ്.

ആദ്യമായി ക്രിസ്ത്യാനികള്‍ എന്ന പേര് ലഭിച്ചതും പത്രോസ് ശ്ലീഹാ റോമിലേക്ക് പോകുന്നതിനുമുമ്പ് തന്‍റെ സിംഹാസനം സ്ഥാപിച്ചതുമായ ആത്മീയ നഗരമാണ് അന്ത്യോഖ്യയെന്നും ബാവ ഓര്‍മിപ്പിച്ചു. കേന്ദ്ര സര്‍ക്കാറിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സംസ്ഥാന സര്‍ക്കാറിനും മുഖ്യമന്ത്രിക്കും മുന്‍ മുഖ്യമന്ത്രിക്കും നന്ദിയര്‍പ്പിച്ചു.

Tags:    
News Summary - Demographic changes are taking place: Patriarch Bava

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.