ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി മുജീബ് റഹ്മാൻ എസ്.ഐ.ഒ കേരള സംഘടിപ്പിച്ച സംസ്ഥാന മെമ്പേഴ്സ് കോൺഫറൻസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

പ്രതിസന്ധികൾക്ക് മുന്നിൽ പതറാത്ത ഒരു വിദ്യാർഥി തലമുറ ഇവിടെ ഉയർന്നു വന്നിട്ടുണ്ട്; പി മുജീബ്റഹ്മാൻ

കുറ്റിപ്പുറം: കലുഷിതമായ രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങളിൽ ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ ഏത് പ്രതിബന്ധങ്ങളെയും മറികടക്കാൻ തയ്യാറായ ഒരു വിദ്യാർഥി തലമുറ രാജ്യത്ത് ഉയർന്നു വന്നിട്ടുണ്ടെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി മുജീബ് റഹ്മാൻ.

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നീതിക്ക് വേണ്ടിയുള്ള പോരാട്ടങ്ങളിലെ വിദ്യാർഥി സമൂഹത്തിന്‍റെ വർധിത പങ്കാളിത്തവും അചഞ്ചലമായ സ്ഥൈര്യവും അനീതിക്കെതിരെ നിലകൊള്ളുന്നവർക്ക് ആവേശവും പ്രതീക്ഷയുമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എസ്.ഐ.ഒ കേരള സംഘടിപ്പിച്ച സംസ്ഥാന മെമ്പേഴ്സ് കോൺഫറൻസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എസ്.ഐ.ഒ കേരള സംഘടിപ്പിച്ച സംസ്ഥാന മെമ്പേഴ്സ് കോൺഫറൻസ്

എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ്‌ അഡ്വ. അബ്ദുൽ വാഹിദ് അദ്ധ്യക്ഷത വഹിച്ചു. എസ്.ഐ.ഒ അഖിലേന്ത്യ ജനറൽ സെക്രട്ടറി അഡ്വ. അനീസ് റഹ്മാൻ, സെക്രട്ടറി തശ്രീഫ് കെ.പി എന്നിവർ പങ്കെടുത്തു. എസ്.ഐ.ഒ കേരളയുടെ 2026-2028 കാലയളവിലേക്കുള്ള സംസ്ഥാന സമിതി അംഗങ്ങളെ ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ ഫാറൂഖ് പ്രഖ്യാപിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സഹൽ ബാസ് സ്വാഗതവും സംസ്ഥാന സെക്രട്ടറി നവാഫ്‌ പാറക്കടവ് സമാപനവും നിർവഹിച്ചു.

Tags:    
News Summary - Student Generation Defies Fascism

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.