തിരുവനന്തപുരം: മലയാളിയുടെ വിപണിശീലങ്ങെള മാറ്റിപ്പണിത്, അതിജീവനത്തിന് ആർജവത്തോടെ ചാലുകീറാനൊരുങ്ങുകയാണ് ‘മേക്ക് ഇൻ കേരള’. വിദേശ ബ്രാൻഡുകളിൽനിന്ന് കേരളത്തിെൻറ സ്വന്തം സംരംഭങ്ങളിലേക്കും ബ്രാൻഡുകളിലേക്കും മലയാളിയുടെ വാങ്ങലുകളെ വഴിതിരിച്ചുവിടുന്നതിലൂടെ സ്വാശ്രയത്വത്തിെൻറ പുതിയ പാഠങ്ങൾ സൃഷ്ടിക്കുക എന്നതാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.
മലബാർ െഡവലപ്മെൻറ് ഫോറത്തിെൻറ നേതൃത്വത്തിൽ വിവിധ അസോസിയേഷനുകളെയും വ്യാപാരി സംഘടനകളെയും ഡീലർമാരെയും വിതരണക്കാരെയുമെല്ലാം സഹകരിപ്പിച്ചുള്ള വിപുലമായ കാമ്പയിനാണ് ‘കേരള ബ്രാൻഡിങ്ങി’നായി ഒരുങ്ങുന്നത്.
കേരളത്തിലെ സംരംഭങ്ങൾ മെച്ചപ്പെടുന്നതിലുടെ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും ഇത് തൊഴിൽ നഷ്ടപ്പെട്ട് മടങ്ങിയെത്തുന്ന പ്രവാസികൾക്കടക്കം പിടിവള്ളിയാകുമെന്നുമാണ് പ്രതീക്ഷ. അന്തർദേശീയ നിലവാരത്തിലും, വൻകിട ബ്രാൻഡുകളോട് കിടപിടിക്കും വിധത്തിലും ഫാസ്റ്റ് മൂവിങ് കൺസ്യൂമർ കെയർ ഉൽപന്നങ്ങൾ (എഫ്.എം.സി.ജി) നിർമിക്കുന്ന നിരവധി സംരംഭങ്ങൾ കേരളത്തിലുണ്ട്. എന്നാൽ, ഇവയുടെ കേരളത്തിലെ ഉപഭോഗവും വിപണി വിഹിതവും 10 മുതൽ 15 ശതമാനം വരെ മാത്രമാണ്. ശേഷിക്കുന്നവയെല്ലാം ബഹുരാഷ്ട്ര കമ്പനികളുടെയോ സംസ്ഥാനത്തിന് പുറത്തുള്ള വൻകിട കമ്പനികളുടെയോ ആണ്. പലതരത്തിലുള്ള സ്വാധീനങ്ങളാണ് ഇത്തരം ഉൽപന്നങ്ങൾ തെരഞ്ഞെടുക്കാൻ ഉപഭോക്താവിനെ പ്രേരിപ്പിക്കുന്നത്. എന്നാൽ, വാങ്ങുന്നവരുടെ മനോഭാവത്തിൽ മാറ്റം വരുത്തും വിധം ബോധവത്കരണം നടത്തി, കേരളീയ സംരംഭങ്ങളുടെ ഉൽപന്നങ്ങളിലേക്ക് ഇവരെ എത്തിക്കുക എന്നതാണ് ഉദ്ദേശിക്കുന്നതെന്ന് മലബാർ െഡവലപ്മെൻറ് ഫോറം പ്രസിഡൻറ് കെ.എം. ബഷീർ ‘മാധ്യമ’ത്തോട് പറഞ്ഞു.
ഉപേഭാഗത്തിൽ അഞ്ച് ശതമാനത്തിെൻറ വർധനയുണ്ടായാൽ തന്നെ സംരംഭങ്ങളിൽ വലിയ സ്വാധീനമുണ്ടാക്കും. ഉൽപാദനം വർധിച്ചാൽ തൊഴിലവസരങ്ങളുമുണ്ടാകും. ഒപ്പം കൂടുതൽ സംരംങ്ങൾ ഉയർന്നുവരുന്നതോടെ മികച്ച െതാഴിൽ പ്രാവീണ്യമുള്ള പ്രവാസികൾക്ക് ഉപജീവനാവസരവും ഒരുങ്ങും. ഫലത്തിൽ ഇറക്കുമതി നിരുത്സാഹപ്പെടുത്തിയും കയറ്റുമതി േപ്രാത്സാഹിപ്പിച്ചും കേരളത്തെ അതിജീവനത്തിലേക്ക് കൈപിടിച്ചുയർത്തലാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. ഉപഭോക്താക്കൾക്കും വ്യാപാരികൾക്കുമൊപ്പം തന്നെ മേക്ക് ഇൻ കേരളക്ക് അനുകൂലമായ സാഹചര്യമൊരുക്കാൻ സർക്കാർ നയങ്ങളിലും മാറ്റം വരുത്തണമെന്നും സംഘാടകൾ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.