കൊച്ചി ബ്ലാക്മെയിലിങ് കേസ്: ഉന്നത ബന്ധങ്ങൾ സംശയിച്ച് പൊലീസ്

കൊച്ചി: നടി ഷംന കാസിമിെൻറ പരാതിയിൽ തുടങ്ങി സ്വർണക്കടത്തിലേക്കും മനുഷ്യക്കടത്തിലേക്കും വരെ നീണ്ട കൊച്ചി ബ്ലാക്മെയിൽ കേസിന് പിന്നിൽ ഉന്നതബന്ധം സംശയിച്ച് പൊലീസ്. ഇതിനോടകം ഏഴ് പ്രതികൾ അറസ്​റ്റിലായ കേസിൽ വരും ദിവസങ്ങളിൽ കൂടുതൽ സംഭവവികാസങ്ങളുണ്ടാകുമെന്നാണ് പൊലീസ് വിലയിരുത്തൽ.

പാലക്കാട് സ്വദേശി ഷെരീഫ്, തൃശൂർ വാടാനപ്പള്ളി സ്വദേശി റഫീഖ്​, കടവന്നൂർ സ്വദേശി രമേശ്​, കൈപ്പമംഗലം സ്വദേശി ശരത്​, ചേറ്റുവ​ സ്വദേശി അഷ്​റഫ്​, തൃശൂർ സ്വദേശി അബ്​ദുസ്സലാം, വാടാനപ്പള്ളി സ്വദേശി അബൂബക്കർ എന്നിവരാണ് ഇതുവരെ കേസിൽ അറസ്​റ്റിലായത്. വിവാഹാലോചനയുമായി എത്തിയ സംഘം പണം ആവശ്യപ്പെട്ടതിലൂടെയാണ് നടിയും കുടുംബവും തട്ടിപ്പ് സംശയിച്ച് തുടങ്ങിയത്. തൃശൂരിൽനിന്നാണ് എന്ന് പരിചയപ്പെടുത്തിയാണ് വിവാഹാലോചന എത്തിയത്.

നിരസിക്കാതിരുന്ന കുടുംബവുമായി ഇവർ ബന്ധമുണ്ടാക്കുകയും നടിയെ ഫോണിലൂടെ ബന്ധപ്പെടുകയും ചെയ്തു. അൻവർ അലിയെന്ന പേരിലാണ് വരനെ പരിചയപ്പെടുത്തിയത്. ഇതിനിടെ ഫോണിലൂടെ നടിയോട് ഇയാൾ ഒരുലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. സംശയം തോന്നിയ ഷംന കാസിം അമ്മയോട് പറയാമെന്ന് മറുപടി നൽകി. എന്നാൽ, ആരോടും പറയേണ്ടെന്നും അത്യാവശ്യമായി കുറച്ച് പണത്തിെൻറ കുറവ് വന്നതിനാലാണെന്നും പ്രതി

പണം വാങ്ങാൻ സുഹൃത്തിനെ പറഞ്ഞയക്കാമെന്നുമാണ് ഇയാൾ പറഞ്ഞത്. എന്നാൽ, പിറ്റേദിവസം വര​െൻറ പിതാവെന്ന് പറഞ്ഞയാളാണ് വിളിച്ചത്. പണം നൽകാൻ തയാറാകാതെ കുടുംബത്തെ അറിയിച്ച് പൊലീസിൽ ബന്ധപ്പെടുകയായിരുന്നുവെന്നും നടി പറയുന്നു.

മരട് പൊലീസിൽ കേസ് നൽകിയതോടെ നടന്ന അന്വേഷണത്തിൽ ആദ്യം നാലുപേർ അറസ്​റ്റിലായി. ഇതിനിടെ അറസ്​റ്റിലായ പ്രതികൾ തങ്ങളെ ഷൂട്ടിങ്ങിനെന്ന് പറഞ്ഞ് പാലക്കാ​ട്ടേക്ക് വിളിച്ചുവരുത്തി സ്വർണക്കടത്തിന് വാഹനങ്ങൾക്ക് എസ്കോർട്ട് പോകാൻ നിർബന്ധിച്ചിരുന്നെന്നും ചൂണ്ടിക്കാട്ടി ആലപ്പുഴ എറണാകുളം സ്വദേശികളായ മോഡലുൾപ്പെടെ രണ്ടുപേർ പരാതി നൽകി. സ്വർണക്കടത്തിന് വിസമ്മതിച്ചതോടെ തങ്ങളെ ദിവസങ്ങളോളം പൂട്ടിയിട്ട് മർദിച്ചെന്നും പരാതിയിൽ അവർ വ്യക്തമാക്കി.

കൂടുതൽ പെൺകുട്ടികൾ ഇത്തരത്തിൽ അകപ്പെട്ടുവെന്നും അവർ പറഞ്ഞു. ഇതുസംബന്ധിച്ച് എറണാകുളം നോർത്ത് പൊലീസ് സ്​റ്റേഷനിൽ പരാതി നൽകിയിരുന്നെങ്കിലും തുടർ നടപടികളുണ്ടായില്ലെന്നും ആരോപണമുയർന്നു. ഇതോടെ കേസ് പുതിയ തലത്തിലേക്ക് മാറി. സംഭവത്തിന് പിന്നിൽ വൻ സംഘമുണ്ടെന്ന സംശയം ഉയർന്നതോടെ പൊലീസ് അന്വേഷണം ഊർജിതമാക്കി.

ഡി.സി.പി ജി. പൂങ്കഴലി, തൃക്കാക്കര അസി. കമീഷണർ, നോർത്ത് പൊലീസ് എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക സംഘങ്ങൾ അന്വേഷണം തുടങ്ങി. മനുഷ്യക്കടത്തിനും പൊലീസ് കേസെടുത്തു.

ഇതിനിടെ മറ്റ് രണ്ടുപ്രതികൾ നേരിട്ടെത്തി കീഴടങ്ങി. ഇത്​ കള്ള​േക്കസാണെന്ന് കോടതിയിൽ കീഴടങ്ങിയ അബ്​ദുസ്സലാം മാധ്യമങ്ങളോട് പറഞ്ഞു.

സ്​റ്റാറ്റസ്​ പോരെന്ന്​ പറഞ്ഞാണ്​ ഷംന കാസിം ആലോചന വേണ്ടെന്നുവെച്ചത്. തനിക്ക്​ കേസിൽ പങ്കില്ല. നാണക്കേട്​ മറക്കാനാണ്​ പണം തട്ടിയെന്ന തരത്തിൽ ഷംന കാസിം പരാതി നൽകിയിരിക്കുന്നത്. അവരോട് പണം ചോദിച്ചിട്ടില്ലെന്നും അബ്​ദുസ്സലാം കൂട്ടിച്ചേർത്തു.

ഇതിനിടെ കൂടുതൽ പെൺകുട്ടികൾ പരാതിയുമായി രംഗത്തെത്തി. ലൈംഗിക ചൂഷണം നടന്നെന്ന് പരാതിക്കാരിൽ ഒരു പെൺകുട്ടി പറഞ്ഞെന്ന് കൊച്ചി സിറ്റി പൊലീസ് കമീഷണർ വിജയ് സാഖറെ വ്യക്തമാക്കി. പെൺകുട്ടികളെ ഇവരിലേക്ക് ബന്ധപ്പെടുത്തിയത് മീരയെന്ന ‍യുവതിയാണെന്ന് പൊലീസ് വിശദീകരിക്കുന്നു. കേസുമായി ബന്ധപ്പെട്ട് കാസർകോട് സ്വദേശിയായ ടിക്ടോക്ക് താരത്തിെൻറ വീഡിയോ പ്രചരിപ്പിച്ചതായും വിവരമുണ്ട്.

സംഭവങ്ങൾക്ക് പിന്നിലെ സിനിമ, സീരിയൽ ബന്ധങ്ങളും അന്വേഷിക്കുന്നുണ്ട്. തുടർന്ന് നടന്ന അന്വേഷണത്തിൽ മുഖ്യപ്രതിയെന്ന് കരുതുന്ന മുഹമ്മദ് ഷെരീഫ് പാലക്കാട്ടുനിന്നും പിടിയിലായി. പ്രതികളെ ഡി.സി.പി ജി. പൂങ്കഴലിയുടെ നേതൃത്വത്തിൽ വിശദമായ ചോദ്യം ചെയ്യൽ തുടരുകയാണ്.

Tags:    
News Summary - shamna kasim black mailing case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.