Posted On
date_range Updated On
date_range ആനയെ ലോറിയിൽ നിന്ന് ഇറക്കുന്നതിനിടെ പാപ്പാന് ദാരുണാന്ത്യം
പാലക്കാട്: ആനയെ ലോറിയില്‍ നിന്ന് ഇറക്കുന്നതിനിടെ ആനക്കും ലോറിക്കുമിടയിൽ കുടുങ്ങി പാപ്പാന് മരിച്ചു. ഒന്നാം പാപ്പാനായ കുനിശ്ശേരി കൂട്ടാല സ്വദേശി ദേവൻ (58) ആണ് മരിച്ചത്. ആലത്തൂർ മേലാർകോട് വെച്ച് ഇന്ന് വൈകീട്ട് 3.30നാണ് അപകടം.
ചാത്തപുരം ബാബുവെന്ന ആനയുടെ ഒന്നാം പാപ്പാനാണ് ദേവന്. ഉത്സവ എഴുന്നള്ളത്തിനായി ആനയെ ലോറിയിൽനിന്ന് ഇറക്കാനുള്ള ശ്രമത്തിനിടെ, ആനയുടെയും ലോറിയിൽ സ്ഥാപിച്ച ഇരുമ്പ് കമ്പിയുടെയും ഇടയിൽപെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ദേവനെ നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.