Posted On
date_range Updated On
date_range മാഹിയിൽ ഒരാൾക്ക് കോവിഡ്
മാഹി: മാഹിയിൽ ഒരാൾക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. പുതുച്ചേരി ആരോഗ്യമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത് . 68 വയസുള്ള സ്ത്രീക്കാണ് കോവിഡ്. ഇവർ യു.എ.ഇയിൽനിന്നും മടങ്ങിയെത്തിയിട്ട് ആഴ്ചകൾ മാത്രമായിട്ടുള്ളൂ. കേന്ദ്ര ഭരണ പ്രദേശത്ത് സ്ഥിരീകരിക്കുന്ന ആദ്യ കോവിഡ് കേസാണിത്.
കോവിഡ് വ്യാപനം തടയുന്നതിെൻറ ഭാഗമായി മാഹിയിലെ മുഴുവൻ ബാറുകളും മാർച്ച് 31വരെ അടച്ചിട്ടിരിക്കുകയാണ്. മാഹി ജനറൽ ആശുപത്രിയിൽ 20ലധികം പേർ കോവിഡ് ബാധ സംശയിച്ച് നിരീക്ഷണത്തിലുണ്ട്. കനത്ത ജാഗ്രതയാണ് മാഹി ഭരണകൂടം ഇവിടെ നടപ്പിലാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.