കൊച്ചി: തൃശൂർ കുട്ടനെല്ലൂരിൽ കുത്തേറ്റുമരിച്ച വനിത ഡോക്ടർ സോനയിൽനിന്ന് പ്രതിയും സുഹൃത്തുമായ മഹേഷ് തട്ടിയെടുത്തത് ലക്ഷങ്ങൾ. മഹേഷിെൻറ സാമ്പത്തിക ചൂഷണവും പീഡനങ്ങളും വീട്ടുകാരെ അറിയിച്ചതും അവർ പരാതി നൽകിയതുമാണ് കൊലക്ക് പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. മഹേഷ് പലപ്പോഴായി 35 ലക്ഷത്തിലധികം രൂപ കൈക്കലാക്കിയതായി സോനയുടെ ബന്ധുക്കൾ പറയുന്നു.
കൂത്താട്ടുകുളം പാലക്കുഴ മൂങ്ങാംകുന്ന് വലിയകുളങ്ങരയിൽ കെ.എസ്. ജോസ്-േഷർളി ദമ്പതികളുടെ മകളാണ് സോന. കോളജ് പഠനകാലം മുതൽ പാവറട്ടി സ്വദേശി മഹേഷും സോനയും സുഹൃത്തുക്കളാണ്. ഇതിനിടെ അങ്കമാലി സ്വേദശിയുമായി സോനയുടെ വിവാഹം കഴിെഞ്ഞങ്കിലും വൈകാതെ പിരിഞ്ഞു. വിദേശത്തായിരുന്ന സോനയെ മഹേഷ് നിർബന്ധിച്ചാണ് നാട്ടിൽ കൊണ്ടുവന്ന് കുട്ടനല്ലൂരിൽ െഡൻറൽ ക്ലിനിക് തുടങ്ങിയത്. ക്ലിനിക്കിെൻറ ഇൻറീരിയർ ജോലികൾക്കെന്ന പേരിൽ ആറര ലക്ഷവും സ്ഥാപനത്തിെൻറ വരുമാനമായ 22 ലക്ഷവും ചിട്ടിയിലൂടെ ലഭിച്ച ഏഴു ലക്ഷവും മഹേഷ് കൈക്കലാക്കി. ഒരുമിച്ചുള്ള താമസവും സാമ്പത്തിക ഇടപാടുകളും വീട്ടുകാരെ അറിയിച്ചാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. കാര്യങ്ങൾ കൈവിട്ടുപോകുമെന്നായതോടെ സോന കാര്യങ്ങൾ വീട്ടുകാരെ ധരിപ്പിച്ചു. സെപ്റ്റംബർ 25ന് വീട്ടുകാർ തൃശൂർ സിറ്റി പൊലീസ് കമീഷണർക്ക് നൽകിയ പരാതി പ്രകാരം ഒല്ലൂർ സി.ഐ 29ന് സോനയെയും പിതാവിനെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. മണിക്കൂറുകൾ കാത്തുനിന്നിട്ടും മഹേഷ് എത്തിയില്ല. തുടർന്ന് ക്ലിനിക്കിലെത്തിയ സോനയോടും പിതാവിനോടും മധ്യസ്ഥചർച്ചക്ക് തയാറാണെന്ന് മഹേഷ് സുഹൃത്ത് വഴി അറിയിച്ചു.
ക്ലിനിക്കിലെ ഇൻറീരിയർ ജോലികളുടെ വകയിൽ 20 ലക്ഷം കൂടി കിട്ടിയാലേ വിട്ടുവീഴ്ചക്കുള്ളൂ എന്നായിരുന്നു അവിടെയെത്തിയ മഹേഷിെൻറ നിലപാട്. എന്നാൽ, കൈക്കലാക്കിയ പണം മുഴുവൻ തിരികെ നൽകണമെന്നായിരുന്നു സോനയുടെ വീട്ടുകാരുടെ ആവശ്യം.
കേസുമായി മുന്നോട്ടുപോകുമെന്ന് അവർ വ്യക്തമാക്കിയതോടെ കത്തിയെടുത്ത് മഹേഷ് രണ്ടുതവണ സോനയെ കുത്തി. ഉടൻ സ്ഥലത്തുനിന്ന് മുങ്ങിയ ഇയാൾക്കായി തിരച്ചിൽ തുടരുന്നു. സോനയുടെ മൃതദേഹം പാലക്കുഴ സെൻറ് ജോൺസ് പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.