മാഹിയിൽ നിന്ന് പുതുച്ചേരിയിലേക്കുള്ള പി.ആർ.ടി.സി ബസ് രമേശ് പറമ്പത്ത് എം.എൽ.എയും റീജനൽ അഡ്മിനിസ്ട്രേറ്റർ ഡി. മോഹൻ കുമാറും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്യുന്നു
മാഹി: മാഹിയിൽ നിന്ന് പുതുച്ചേരിയിലേക്ക് അനുവദിച്ച പുതിയ പി.ആർ.ടി.സി ബസ് സർവിസിന്‍റെ ഉദ്ഘാടനം നടന്നു. മാഹി ടാഗോർ പാർക്കിന് സമീപം രമേശ് പറമ്പത്ത് എം.എൽ.എ, റീജനൽ അഡ്മിനിസ്ട്രേറ്റർ ഡി. മോഹൻ കുമാർ എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു. മാഹി പൊലീസ് സൂപ്രണ്ട് ജി. ശരവണൻ, സർക്കിൾ ഇൻസ്പെക്ടർ ഷണ്മുഖം, പി.ആർ.ടി.സി ഓപ്പറേഷൻ മാനേജർ എൻ. കൊളന്തവേലു തുടങ്ങിയവർ സംബന്ധിച്ചു.
മാഹിയിലേക്കുള്ളതുൾപ്പെടെ 12 ബസുകളുടെ ഉദ്ഘാടനം പുതുച്ചേരിയിൽ വെള്ളിയാഴ്ച മുഖ്യമന്ത്രി എൻ. രംഗസാമി നിർവ്വഹിച്ചിരുന്നു. ചടങ്ങിൽ മന്ത്രിമാരും രമേശ് പറമ്പത്ത് എം.എൽ.എയും സംബന്ധിച്ചു. കാലപ്പഴക്കം ചെന്ന ബസുകൾ മാറ്റി പുതിയവ അനുവദിക്കണമെന്ന് നിയമസഭയിലും പുറത്തും നിരന്തരമായുള്ള രമേശ് പറമ്പത്ത് എം.എൽ.എയുടെ ആവശ്യത്തെ തുടർന്നാണ് നടപടി.
1990ലാണ് മാഹി റൂട്ടിൽ പി.ആർ.ടി.സി ബസുകൾ ഓടി തുടങ്ങിയത്. വിദ്യാർഥികൾ ഉൾപ്പടെ പുതുച്ചേരിയിലേക്ക് യാത്ര ചെയ്യുന്ന നൂറ് കണക്കിന് മാഹിക്കാർക്ക് പുതിയ ബസുകൾ ഏറെ പ്രയോജനമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.