Posted On
date_range Updated On
date_range മഅ്ദനിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കൊച്ചി: പി.ഡി.പി ചെയർമാൻ അബ്ദുന്നാസർ മഅ്ദനിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലിലാണ് അദ്ദേഹത്തെ അഡ്മിറ്റ് ചെയ്തിരിക്കുന്നത്.
വൃക്ക സംബന്ധമായ ചികിത്സകള്‍ക്കും തുടര്പരിശോധനകള്ക്കുമായി ബുധനാഴ്ച വൈകിട്ടാണ് ആശുപത്രിയിലാക്കിയത്. ആശുപത്രിയില്‍ സന്ദര്‍ശകര്‍ക്ക് കര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ജാമ്യവ്യവസ്ഥയില്‍ സുപ്രിം കോടതി ഇളവ് അനുവദിച്ചതോടെയാണ് മഅ്ദനി കേരളത്തിലെത്തിയത്. കടുത്ത പനിയും ശാരീരിക അസ്വാസ്ഥ്യങ്ങളും അലട്ടിയതിനെ തുടർന്ന് ജൂലൈ അവസാന വാരവും മഅ്ദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അന്ന് കൊല്ലം അസീസിയ മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.