മഹാരാജാസ്​ കോളജ്​ അധ്യാപകൻ മരിച്ചനിലയിൽ​

കൊച്ചി: മഹാരാജാസ് കോളജിലെ ഇസ്​ലാമിക് ഹിസ്​റ്ററി വിഭാഗം അസി. പ്രഫസർ തിരുവനന്തപുരം ആര്യനാടിനു സമീപം കുളപ്പട ദാ റുസ്സലാം വീട്ടിൽ മുഹമ്മദലി ജിന്ന സാഹിബിനെ(50) അധ്യാപകരുടെ ക്വാർട്ടേഴ്സിൽ മരിച്ചനിലയിൽ കണ്ടെത്തി.

പനിബാധിതന ായ ഇദ്ദേഹം വ്യ‍ാഴാഴ്ച കോളജിലെത്തി ക്ലാസെടുത്തിരുന്നു. വൈകീട്ടാണ് ക്വാർട്ടേഴ്സിലേക്ക് മടങ്ങിയത്. തിരുവനന്തപുരത്തുനിന്ന് ഇ‍ദ്ദേഹത്തെ കാണാനെത്തിയ സൃഹൃത്തുക്കൾ ഫോണിൽ വിളിച്ച് മറുപടിയില്ലാത്തതിനെത്തുടർന്ന് വൈകീട്ട് ഏഴരയോടെ ക്വാർട്ടേഴ്സിൽ അന്വേഷിച്ചെത്തിയപ്പോഴാണ് മരിച്ചനിലയിൽ കണ്ടത്. ഉടൻ തൊട്ടടുത്തുള്ള ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ഏകദേശം രണ്ടുമണിക്കൂർ മുമ്പ് മരിച്ചതായി ഡോക്ടർമാർ വ്യക്തമാക്കി. ഹൃദയാഘാതമാണ് മരണകാരണമെന്ന് സൂചന.

അന്തരിച്ച സ്വാതന്ത്ര്യസമര സേനാനിയും ഹോമിയോ ഡോക്ടറുമായ വേളി ഇബ്രാഹിം സാഹിബി​​െൻറയും ആത്തിക്കബീവിയുടെയും മകനാണ്. ഭാര്യ: അമീന തസ്നീം (കമലേശ്വരം സ്കൂൾ അധ്യാപിക). മക്കൾ: ആബിദ് മുഹമ്മദ്, ആരിഫ മുഹമ്മദ്, ആലിയ മുഹമ്മദ് (മൂവരും വിദ്യാർഥികൾ.) സഹോദരങ്ങൾ: താജുന്നിസ, മെഹറുന്നിസ, റൈഹാനത്ത്, നജ്മുന്നിസ, ഖമറുന്നിസ, അല്ലാമ ഇഖ്ബാൽ, ലിയാഖത്ത് അലിഖാൻ. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ.

Tags:    
News Summary - maharajas college lecturer found dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.