പ്രിന്‍സിപ്പലിന്‍െറ കസേര കത്തിച്ചതിനെ വിമര്‍ശിച്ച് പിണറായി

കൊച്ചി: മഹാരാജാസ് കോളജില്‍ പ്രിന്‍സിപ്പലിന്‍െറ കസേര കത്തിച്ച സംഭവത്തില്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഉപദേശകനായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഒറ്റപ്പെട്ട രീതിയിലാണെങ്കിലും തെറ്റായ കാര്യങ്ങള്‍ സംഭവിച്ചാല്‍ ആത്മപരിശോധന നടത്തി തിരുത്തണമെന്ന് പിണറായി പറഞ്ഞു. മഹാരാജാസ് പൂര്‍വ വിദ്യാര്‍ഥി സംഗമം ‘മഹാരാജകീയം’ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. തെറ്റ് മനുഷ്യസഹജമാണ്. തിരുത്താനുള്ള ആര്‍ജവമാണ് പ്രധാനം.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇളംപ്രായക്കാരായ വിദ്യാര്‍ഥികളും മുതിര്‍ന്നവരായ അധ്യാപകരുമുണ്ട്. ചോരത്തിളപ്പിന്‍െറ പ്രായമാണ് വിദ്യാര്‍ഥി കാലഘട്ടം. അധ്യാപകരാകട്ടെ, മുതിര്‍ന്നവര്‍ എന്ന നിലയില്‍ സംയമനം പാലിച്ച് തെറ്റിലേക്ക് പോകാതിരിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് വഴി കാട്ടേണ്ടവരുമാണ്. ഇളം തലമുറയില്‍ തെറ്റുകാണുമ്പോള്‍ തിരുത്താനുള്ള ബാധ്യതയും ചുമതലയും അവര്‍ക്കുണ്ട്. കാമ്പസുകളില്‍ രാഷ്ട്രീയ ഭിന്നത ശാരീരിക സംഘര്‍ഷത്തിലേക്ക് പോകരുത്.
ജവഹര്‍ലാല്‍ നെഹ്റു, ഹൈദരാബാദ് സര്‍വകലാശാലകള്‍ ഇപ്പോള്‍ അറിയപ്പെടുന്നത് മറ്റ് പ്രശ്നങ്ങളുടെ പേരിലാണ്. ഇവിടങ്ങളില്‍ മതേതര, ജനാധിപത്യമൂല്യങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമം നടക്കുന്നു. ഇതിനെതിരെ ജാഗ്രത വേണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

 

Tags:    
News Summary - maharaja college issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.