ദൃശ്യവിസ്മയമായി ‘കാണാപ്പൂരം’

തൃശൂര്‍: സംഗീതവും ദൃശ്യവിസ്മയവും ആദരവും കോര്‍ത്തിണക്കിയ മാധ്യമം 30ാം പിറന്നാള്‍ ആഘോഷം ‘കാണാപ്പൂരം’ സാംസ്കാരിക തലസ്ഥാനത്തിന് പുത്തന്‍ അനുഭവമായി. പിന്നണി ഗായകരുള്‍പ്പെടെ കലാരംഗത്തെ പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ധന്യമായ കലാസന്ധ്യ ലുലു കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നിറഞ്ഞുകവിഞ്ഞ പുരുഷാരം നെഞ്ചേറ്റുകയായിരുന്നു.
ആറര മുതല്‍ നാലുമണിക്കൂര്‍ നീണ്ട സംഗീതത്തിന്‍െറയും ജാലവിദ്യയുടെയും വിസ്മയത്തിന്‍െറയും ഹൃദ്യമായ വിരുന്നാണ് ‘മാധ്യമം’ ഒരുക്കിയത്. ഒപ്പം പ്രവാസജീവിതത്തിന്‍െറ കയ്പ്പും മധുരവും നുകര്‍ന്ന തൃശൂര്‍ ജില്ലയിലെ അഞ്ച് പ്രവാസികളെ  ആദരിക്കുകയും ചെയ്തു.
സാംസ്കാരിക നഗരിയായ തൃശിവപ്പേരൂരിന്‍െറ ചരിത്രവും പൈതൃകവും പ്രേക്ഷകര്‍ക്ക് മുന്നില്‍ വരച്ചുകാട്ടിയ ദൃശ്യ-സംഗീത-വിസ്മയ യാത്രയായിരുന്നു ‘കാണാപ്പൂരം’. സാമൂഹിക-സാംസ്കാരിക-സാമ്പത്തിക മേഖലയില്‍ ജില്ലയുടെ മുന്നേറ്റങ്ങള്‍ക്ക് ഗതിവേഗം നല്‍കിയവര്‍ക്കുള്ള ആദരംകൂടിയായി ചടങ്ങ്. നാടന്‍പാട്ടിന്‍െറ ഈണവും മാപ്പിളപ്പാട്ടിന്‍െറ ഇശലും സംഗീതത്തിന്‍െറ മാസ്മരികതയും എല്ലാം നിറഞ്ഞ ചടങ്ങ് തൃശൂരിന്‍െറ പ്രമുഖരെ കാണികള്‍ക്ക് പരിചയപ്പെടുത്തുന്ന അവസരം കൂടിയായി.  നേരിന്‍െറ വഴിയില്‍ 30 വര്‍ഷം പിന്നിടുന്ന ‘മാധ്യമ’ത്തിന്‍െറ ചരിത്രത്തിലൂടെയുള്ള യാത്രയോടെയാണ് പരിപാടിക്ക് തുടക്കമായത്.
തൃശൂരിന്‍െറ സ്വന്തം നടനായ ജയരാജ്വാര്യര്‍ അവതാരകനായി രംഗത്തത്തെി. പിന്നിട്ട 30 വര്‍ഷത്തെ ‘മാധ്യമ’ത്തിന്‍െറ വളര്‍ച്ചയായിരുന്നു ജനങ്ങള്‍ക്ക് മുന്നില്‍ ആദ്യം ദൃശ്യവത്കരിച്ചത്. തുടര്‍ന്ന് മാധ്യമം എക്സിക്യൂട്ടീവ് എഡിറ്റര്‍ വി.എം. ഇബ്രാഹിം പിറന്നാള്‍ വിരുന്നിനത്തെിയവരെ സ്വാഗതം ചെയ്തു. അതിന് പിന്നാലെ സംഗീതത്തിന്‍െറ പെരുമഴ തീര്‍ത്ത് ‘പൂരങ്ങടെ പൂരം’ എന്ന ഗാനത്തിന്‍െറ അകമ്പടിയോടെ സംഗീത വിരുന്നുമായി ചലച്ചിത്ര പിന്നണി ഗായകരായ നജീം അര്‍ഷാദ്, കെ.കെ. നിഷാദ്, സിതാര, രൂപ രേവതി, സജ്ല സലീം, ലക്ഷ്മി ജയന്‍ തുടങ്ങിയവര്‍ വേദിയിലത്തെി. അതിനൊപ്പം ദൃശ്യങ്ങളില്‍ മലയാളത്തിന്‍െറ പ്രിയതാരങ്ങളും മിന്നിമറഞ്ഞു.
ഭാവഗായകന്‍ പി. ജയചന്ദ്രന്‍െറ ഗാനങ്ങള്‍ കോര്‍ത്തിണക്കി വയലിന്‍ തന്ത്രിയിലൂടെ കാണികളെ സംഗീതത്തിന്‍െറ മാന്ത്രിക ലോകത്തേക്ക് ഗായിക രൂപ ആനയിച്ചു. മലയാളത്തിന്‍െറ ഒരിക്കലും മറക്കാനാകാത്ത സംഗീത പ്രതിഭകളായ പി. ഭാസ്കരനും ബാബുരാജും ജോണ്‍സണ്‍ മാഷും ഒൗസേപ്പച്ചനും വിദ്യാധരന്‍ മാസ്റ്ററും എല്ലാം ചിട്ടപ്പെടുത്തിയ ഗാനങ്ങള്‍ ആസ്വദിക്കാനുള്ള അപൂര്‍വ അവസരമായി ചടങ്ങ്.
പ്രവാസത്തിന്‍െറ കയ്പ്പുകുടിച്ച്  ഉറ്റവര്‍ക്ക് മധുരം വിളമ്പിയ അഞ്ച് പേരെ പ്രൗഢഗംഭീര സദസ്സില്‍ ആദരിച്ചതായിരുന്നു ‘കാണാപ്പൂര’ത്തിന്‍െറ മുഖ്യ ആകര്‍ഷണം. പ്രവാസികളായ പി.പി. മുസ്തഫ, ഒല്ലൂര്‍ ചിറയത്ത് ആന്‍േറാ, കുഞ്ഞുഹൈദ്രോസുകുട്ടി, വലപ്പാട് കെ.ജി. ശേഖരന്‍, ചേറ്റുവ ഷംസുദ്ദീന്‍ എന്നിവരെയാണ് ജില്ലാ കലക്ടര്‍ എ. കൗശിഗന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഷീല വിജയകുമാര്‍ എന്നിവര്‍ ആദരിച്ചത്. മാധ്യമം എക്സിക്യൂട്ടീവ് എഡിറ്റര്‍ വി.എം. ഇബ്രാഹിം, ജനറല്‍ മാനേജര്‍ അഡ്മിനിസ്ട്രേഷന്‍ കളത്തില്‍ ഫാറൂഖ്, ജനറല്‍ മാനേജര്‍ (മാര്‍ക്കറ്റിങ്) കെ. മുഹമ്മദ് റഫീഖ്, തൃശൂര്‍ യൂനിറ്റ് ന്യൂസ് എഡിറ്റര്‍ പി.എ. അബ്ദുല്‍ ഗഫൂര്‍, റസിഡന്‍റ് മാനേജര്‍ ജഹര്‍ഷ കബീര്‍, മാള ഹോളിഗ്രേസ് അക്കാദമി ഓഫ് എന്‍ജിനീയറിങ് ചെയര്‍മാന്‍ സാനി എടാട്ടുകാരന്‍, സൂര്യപ്രഭ അസോസിയേറ്റ്സ് മാനേജിങ് പാര്‍ട്ണര്‍ അഡ്വ.എം.എസ്. സജീവ്, കെ.ത്രി.എ നാഷനല്‍ കോഓഡിനേറ്റര്‍ ജയിംസ് വളപ്പില, ഫോണ്‍ ഫോര്‍ സി.ഒ.ഒ സെയ്ത് ഹാരിസ്, പുളിമൂട്ടില്‍ സില്‍ക്സ് ജനറല്‍ മാനേജര്‍ മോഹന്‍, സോണ ഗ്രൂപ് മാനേജിങ് ഡയറക്ടര്‍ പി. സത്താര്‍ എന്നിവരും സന്നിഹിതരായിരുന്നു.

Tags:    
News Summary - madhyamam@30

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.