എസ്.ഡി.പി.ഐ-അംബേദ്കര്‍  മാധ്യമ പുരസ്‌കാരം ആർ. സുനിലിന്​

തൃശൂര്‍: എസ്​.ഡി.പി.ഐ സംസ്ഥാന കമ്മിറ്റിയുടെ അംബേദ്കര്‍ മാധ്യമ പുരസ്‌കാരത്തിന്​ ‘മാധ്യമം’ തിരുവനന്തപുരം ബ്യൂറോ  റിപ്പോർട്ടർ ആർ. സുനിൽ അർഹനായി. സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങള്‍ പുറ​ത്തു കൊണ്ടുവരികയും പാര്‍ശ്വവത്​കൃത വിഭാഗങ്ങളുടെ അവകാശങ്ങള്‍ ഉറപ്പുവരുത്താൻ ത​​​െൻറ മേഖലയെ  ഉപയോഗപ്പെടുത്തുകയും ചെയ്തതിനാണ് സുനിലിനെ ​െതരഞ്ഞെടുത്ത​െതന്ന്​ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

കവിയും സംവിധായകനുമായ ഇഞ്ചക്കാട് ബാലചന്ദ്രനെയും ‘മംഗളം’ തൃശൂർ ബ്യൂറോ റിപ്പോർട്ടർ ഇ.പി. കാര്‍ത്തികേയനെയും ആദരിക്കും. വെള്ളിയാഴ്​ച വൈകീട്ട് മൂന്നിന്​ തൃശൂര്‍ സാഹിത്യ അക്കാദമി ഹാളിലാണ്​ അവാർഡ്​ വിതരണം. രോഹിത് വെമു​െലയുടെ സ്മരണക്ക്​ കോളജ് വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ഉപന്യാസ മത്സര ജേതാക്കൾക്കുള്ള സമ്മാനം രോഹിതി​​​െൻറ അമ്മ രാധിക വെമുലെ നൽകും.

എസ്​.ഡി.പി.​െഎ ദേശീയ ജനറല്‍ സെക്രട്ടറി എം.കെ. ഫൈസി ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി പി.കെ. ഉസ്മാൻ, ജില്ല പ്രസിഡൻറ്​ പി.ആർ. സിയാദ്, ജില്ല ജനറല്‍ സെക്രട്ടറി ഇ.എം. ലത്തീഫ്, അബ്​ദുൽ റഷീദ് കാളത്തോട് എന്നിവർ വാര്‍ത്താസമ്മേളനത്തില്‍ പ​െങ്കടുത്തു.

Tags:    
News Summary - madhyamam trivandrum reporter r sunil get sdpi-ambedkar media award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.