കൊച്ചി: നന്മയുടെ പ്രകാശവും സ്േനഹത്തിെൻറയും സൗഹാർദത്തിെൻറയും ഹൃദ്യതയും പരത്തി മാധ്യമം- മീഡിയവൺ ഇഫ്താർസംഗമം. സമൂഹത്തിലെ വിവിധ തലങ്ങളിലുള്ളവർ പെങ്കടുത്ത സംഗമം ഉൗഷ്മള അനുഭവമായി. വൈറ്റില ഗോൾഡ് സൂക്ക് സ്റ്റാർ ചോയ്സ് കൺെവൻഷൻ സെൻററിൽ നടന്ന പരിപാടിയിൽ സാഹോദര്യത്തിെൻറ സന്ദേശവും ഏവർക്കും കൈമാറി.
മാധ്യമം-മീഡിയവൺ ഗ്രൂപ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ റമദാൻ സന്ദേശം നൽകി. ലോകവും രാജ്യവും അപകടകരമായ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യത്തിൽ ഇത്തരം സൗഹൃദ കൂട്ടായ്മകൾക്ക് വളരെ പ്രാധാന്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അസഹിഷ്ണുതയും അവിശ്വാസവും വർധിച്ചുവരുകയാണ്. വിവിധ രാജ്യങ്ങളും പാർട്ടിക്കാർ തമ്മിൽപോലും ഇത് വർധിച്ചുകാണുന്നു. ഗൾഫ് നാടുകളിൽ യുദ്ധകാലത്തെക്കാൾ ഉപരോധം ശക്തമാണ്. ഒരേ ഭാഷയും സംസ്കാരവുമുള്ള രാജ്യങ്ങൾക്കിടയിലാണിത്. നമ്മുടെ രാജ്യത്തും അസഹിഷ്ണുത വർധിച്ചു. ഇതിനെ ആയുധം കൊണ്ടോ മുന്നണികൾ കൊണ്ടോ നേരിടാൻ കഴിയില്ല. മനുഷ്യമനസ്സുകളോട് സ്നേഹത്തിെൻറയും സൗഹൃദത്തിെൻറയും ഭാഷയിൽ സംവദിച്ചാൽ ഇത് പരിഹരിക്കാനാവും. അതുകൊണ്ടുതന്നെ ഇത്തരം ഇഫ്താർ സ്നേഹസംഗമങ്ങൾക്ക് വലിയ മൂല്യമാണുള്ളത്. സംസ്ഥാന സർക്കാറിെൻറ മദ്യനയത്തിനെതിരെ സമാധാനപരമായി കഴിയുന്നത്ര ബോധവത്കരണം നടത്തി പോരാട്ടം സംഘടിപ്പിക്കണം. എല്ലാവരും ഇതിന് അണിചേരണം. പുതുതലമുറയെ മദ്യത്തിൽ മുക്കിക്കൊല്ലാനുള്ള നീക്കമാണ് നടന്നിരിക്കുന്നത്. സമൂഹത്തിൽ പ്രചരിപ്പിക്കുന്ന തിന്മകൾക്കെതിരെ നന്മ കൊണ്ട് പ്രതികരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുമായി ആശയവിനിമയം നടത്താനും സൗഹൃദവും സന്തോഷവും പങ്കുവെക്കാനും സമകാലിക സാഹചര്യത്തിൽ ഇഫ്താർ സംഗമങ്ങൾക്ക് വളരെ പ്രാധാന്യമുണ്ടെന്ന് സ്വാഗതം പറഞ്ഞ മീഡിയവൺ വൈസ്ചെയർമാൻ പി. മുജീബ്റഹ്മാൻ ചൂണ്ടിക്കാട്ടി. കെ.വി. തോമസ് എം.പി, എം.എൽ.എ മാരായ ഹൈബി ഇൗഡൻ, പി.ടി. തോമസ്, അൻവർ സാദത്ത്, മുൻ എം.എൽ.എമാരായ െഡാമിനിക് പ്രസേൻറഷൻ, ബെന്നി ബഹനാൻ, എഴുത്തുകാരായ കെ.എസ്. രാധാകൃഷ്ണൻ, കെ.എൽ. മോഹനവർമ, സിനിമ സംവിധായകരായ സിദ്ദീഖ്, ഫാസിൽ കാട്ടുങ്ങൽ, സലാം ബാപ്പു, ഗാനരചയിതാവ് ഷിബു ചക്രവർത്തി, ഗായകൻ അഫ്സൽ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ആശ സനൽ, നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ പി.എം. ഹാരിസ്, ഗ്രേസി ജോസഫ്, സിവിൽ സപ്ലൈസ് കോർപറേഷൻ സി.എം.ഡി എ.പി.എം. മുഹമ്മദ്ഹനീഷ്, സബ് കലക്ടർ അദീല അബ്ദുല്ല, കെ.എഫ്.എ പ്രസിഡൻറ് കെ.എം.െഎ മേത്തർ, കെ.സി.ബി.സി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. വർഗീസ് പള്ളിക്കാട്ട്, കെ.സി.ബി.സി മാധ്യമ കമീഷൻ സെക്രട്ടറി ഫാ. േജാളി വടക്കൻ, ബ്രഹ്മചാരി ശ്രീജിത്ത് ശാന്തിഗിരി ആശ്രമം, ടി.വി. ഹരി ശാന്തിഗിരി ആശ്രമം, ജസ്റ്റിസ് കെ. നാരായണക്കുറുപ്പ്, ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ, കെ.എൻ.എം സംസ്ഥാന വൈസ്പ്രസിഡൻറ് എച്ച്.ഇ. മുഹമ്മദ് ബാബു സേട്ട്, വി.എ. മുഹമ്മദ് അഷ്റഫ് (അച്ചു), പുന്നുരുന്നി കുഞ്ഞുമുഹമ്മദ് മൗലവി, ഡോ. എസ്.ഡി. സിങ്, ഡോ. ജോസ് ചാക്കോ പെരിയപുറം, ഡോ. പി.വി. ആൻറണി (മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ), ബി.ജെ.പി കേന്ദ്ര കമ്മിറ്റി അംഗവും ഷിപ്യാർഡ് ഡയറക്ടറുമായ ബി. രാധാകൃഷ്ണമേനോൻ, സി.എസ്.ആർ ജനറൽ മാനേജർ എം.ഡി. വർഗീസ്, അബി മുഹമ്മദ്, പി.സി.എം പബ്ലിക്കേഷൻസ് എം.ഡി. സിമ്രിൻ ടി.െഎ, ചാം അഡ്വർടൈസ്മെൻറ് ഡയറക്ടർമാരായ മിസ്ബാഹ്, മുബാറക്, പ്രമോദ് രാമൻ (മനോരമ ന്യൂസ്), ദീപക് ധർമടം (അമൃത ചാനൽ), മീഡിയവൺ സി.ഇ.ഒ അബ്ദുൽ മജീദ്, അഡ്വ. ഡി.ബി. ബിനു, മീഡിയവൺ എഡിറ്റർ ഇൻ-ചീഫ് സി.എൽ. തോമസ്, മീഡിയവൺ മാർക്കറ്റിങ് ഹെഡ് സി. മാത്യു, ‘മാധ്യമം’ പബ്ലിഷർ ടി.കെ. ഫാറൂഖ്, അസോസിയേറ്റ് എഡിറ്റർ യാസീൻ അശ്റഫ്, എക്സിക്യൂട്ടിവ് എഡിറ്റർ വി.എം. ഇബ്രാഹീം, സീനിയർ ജനറൽ മാനേജർ സിറാജ് അലി, ജനറൽ മാനേജർ കളത്തിൽ ഫാറൂഖ്, പി.ആർ. മാനേജർ പി.ആർ. ഷൗക്കത്ത്, കൊച്ചി റീജനൽ മാനേജർ ബെൽത്സർ േജാസഫ്, മീഡിയവൺ ബ്യൂറോ ചീഫ് സുനിൽകുമാർ, രാജഗിരി ആശുപത്രി പി.ആർ.ഒ ജോസ് ആലപ്പാട്ട്, സഹിന്ദ്രാജ് (എജുക്കേഷനൽ മിറർ ഡയറക്ടർ), എൻ.ബി. സ്വരാജ് (ലുലു), ജോൺസ് (വളപ്പില), ശിവകുമാർ (സെൻട്രൽ അഡ്വൈർടൈസേഴ്സ്), അൻവർ, സൂഫി (ബ്ലാക് ആൻഡ് വൈറ്റ്), ആേൻറാ, സെബാസ്റ്റ്യൻ (എം ഫോൺ), ബൈജു (ജാക്സൺ ഫർണിച്ചർ), െജസി (അറേബ്യൻ ലെഗിൻസ്), പ്രേമലാൽ (എം.പി.എസ് ബിൽഡേഴ്സ്), ഷാജിൻ (കിങ് ഷൂമാർട്ട്), നാസർ, സലിം (എഫ്.ടി ട്രേഡിങ്സ്), സഞ്ജു (ബി.എം.ഡബ്ല്യു ജന. മാനേജർ, കൊച്ചി), മഹേഷ് (എ.വി.ടി മാനേജർ), ശ്രീറാം (ഹോണർ മൊബൈൽ), ബൈജു (ചോയ്സ് സ്കൂൾ), ഫൈസൽ (െഎഡിയ സ്പെയ്സ്), സാദിഖ് (ഹലോ ഗ്രാൻഡ്), അബ്ദുല്ല (ഡാറ്റ), അസ്ലം (അൽമാസ്), മനോജ്, നൗഫൽ, സനീഷ്, പോൾ ആലുക്കാസ് (പോൾ ആലുക്കാസ് എം.ഡി) തുടങ്ങി സമൂഹത്തിലെ വിവിധ മണ്ഡലങ്ങളിലുള്ള നിരവധി പ്രമുഖർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.