‘മാധ്യമം’ വാര്‍ത്ത  നിയമസഭയില്‍; സൈബര്‍ പൊലീസ് സ്റ്റേഷനിലെ  സുരക്ഷാപാളിച്ച അന്വേഷിക്കും

തിരുവനന്തപുരം: അതീവ രഹസ്യസ്വഭാവം പുലര്‍ത്തേണ്ട സൈബര്‍ പൊലീസ് സ്റ്റേഷനിലെ സുരക്ഷാപാളിച്ച അന്വേഷിക്കുമെന്ന് മന്ത്രി ജി. സുധാകരന്‍. സംസ്ഥാന, ദേശീയപാതകളില്‍ കേരള പൊലീസ് സ്ഥാപിച്ചിട്ടുള്ള കാമറകളുടെ സെന്‍ട്രല്‍ യൂനിറ്റ് സൈബര്‍ സ്റ്റേഷനുള്ളിലാണ് പ്രവര്‍ത്തിക്കുന്നത്. ഇതിന്‍െറ പരിപാലനം കെല്‍ട്രോണിനാണ്. 

കെല്‍ട്രോണിലെ കരാര്‍ ജീവനക്കാര്‍ സ്റ്റേഷനില്‍ വന്നുപോകുന്നത് സുരക്ഷാഭീഷണി ഉയര്‍ത്തുന്നതായി ശ്രദ്ധയില്‍പെട്ടില്ളെന്നും ഇതുസംബന്ധിച്ച് അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രിക്കുവേണ്ടി സുധാകരന്‍ നിയസഭയില്‍ അറിയിച്ചു. സൈബര്‍ സ്റ്റേഷനിലെ സുരക്ഷ സംബന്ധിച്ച് തിങ്കളാഴ്ച ‘മാധ്യമം’ നല്‍കിയ വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രഫ. ആബിദ് ഹുസൈന്‍ തങ്ങളാണ് ചോദ്യോത്തരവേളയില്‍ വിഷയം ഉന്നയിച്ചത്.  മതിയായ സൗകര്യങ്ങളില്ലാതെ, പൊലീസ് ട്രെയിനിങ് കോളജ് (പി.ടി.സി) വളപ്പിലെ കെട്ടിടത്തിന്‍െറ രണ്ടാംനിലയിലാണ് സൈബര്‍ പൊലീസ് സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്നത്. ഇതേ കെട്ടിടത്തിന്‍െറ മൂന്നാം നിലയിലാണ് പൊലീസ് കാമറകളുടെ സെന്‍ട്രല്‍ യൂനിറ്റുള്ളത്. 

എന്നാല്‍ സെന്‍ട്രല്‍ യൂനിറ്റിന്‍െറ സെര്‍വറും മറ്റ് സംവിധാനങ്ങളും സ്ഥാപിച്ചിരിക്കുന്നത് രണ്ടാംനിലയിലെ പൊലീസ് സ്റ്റേഷനിലാണ്. സെര്‍വര്‍ പരിപാലനത്തിന് കെല്‍ട്രോണ്‍ പുറംകരാറാണ് നല്‍കിയത്. ഈ സാഹചര്യത്തിലാണ് പുറത്തുനിന്നുള്ള ജീവനക്കാര്‍ സൈബര്‍ സ്റ്റേഷനകത്ത് സൈ്വരവിഹാരം നടത്തുന്നത്. ഇവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡോ മറ്റ് സംവിധാനങ്ങളോ ഇല്ല. ഏത് സമയവും സ്റ്റേഷനില്‍ പ്രവേശിക്കാനും എത്രനേരം വേണമെങ്കിലും ചെലവഴിക്കാനും സാധിക്കും. ഇത് ഗുരുതരമായ സുരക്ഷാവീഴ്ചയാണെന്ന് ആരോപണമുണ്ട്. വിഷയം നിയമസഭയിലത്തെിയ സാഹചര്യത്തില്‍ സംസ്ഥാന പൊലീസ് രഹസ്യാന്വേഷണവിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Tags:    
News Summary - madhyamam impact

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-26 02:35 GMT