കൽപറ്റ: കൊടുംകാടിനരികെയുള്ള പുരയിടത്തിൽ നിലത്ത്​ അന്തിയുറങ്ങുന്ന കുടുംബത്തിന്​ ആശ്വാസ നടപടികളുമായി ജില്ല ഭരണകൂടവും പട്ടികവർഗ വികസന വകുപ്പും. ബുധനാഴ്​ച ‘മാധ്യമം’ പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്നാണ്​ നൂൽപ്പുഴ പഞ്ചായത്ത്​ 12ാം വാർഡിൽ പന്തംകൊല്ലി പണിയ കോളനിയിലെ ചടയൻ-പാറ്റ ദമ്പതികൾക്ക്​ വീട്​ നിർമാണം പൂർത്തിയാകുന്നതുവരെ താൽക്കാലിക ഷെഡ്​ നിർമിച്ചുനൽകിയത്​.

പുതിയ വീട് അനുവദിച്ചു കിട്ടിയതിനെത്തുടർന്ന്​ പഴയ വീട്​ പൊളിച്ചതോടെയാണ്​ ചടയനും ഭാര്യയും മൂന്ന്​ ആൺമക്കളുമടങ്ങുന്ന കുടുംബം കാപ്പിത്തോട്ടത്തിലും വീടുകെട്ടാനായി നിർമിച്ച തറക്കരികിലുമൊക്കയായി കിടന്നുറങ്ങേണ്ടിവന്നത്​. ഗർഭിണികളും പിഞ്ചുകുഞ്ഞുങ്ങളുമടങ്ങുന്ന കുടുംബത്തി​​​െൻറ ദൈന്യത ‘മാധ്യമം’ വാർത്തയിലൂടെ ശ്രദ്ധയിൽപ്പെട്ട ജില്ല കലക്​ടർ എസ്​. സുഹാസ്​ അടിയന്തര നടപടികളെടു​ക്കാൻ പട്ടികവർഗ വകുപ്പിന്​ നിർദേശം നൽകി. ഇതോടെ ഒരു ദിവസംകൊണ്ട്​ ഷെഡ്​​ നിർമാണം പൂർത്തിയാക്കാൻ സുൽത്താൻ ബത്തേരി ട്രൈബൽ ഡെവലപ്​മ​​െൻറ്​ ഒാഫിസർ നടപടി സ്വീകരിക്കുകയായിരുന്നു. 

ബുധനാഴ്ച വൈകീട്ടോടെ തന്നെ ഷെഡ് നിർമാണം പൂർത്തിയാക്കി. ചടയനൊപ്പം താമസിക്കുന്ന ആൺമക്കളായ മണിക്കും രാജേഷിനും സ്​ഥലലഭ്യതക്കനുസരിച്ച്​ പുതിയ വീടുകൾ അനുവദിക്കുമെന്നും സംയോജിത പട്ടികവർഗ വികസന ​േപ്രാജക്​ട്​ ഒാഫിസർ കലക്​ടറെ അറിയിച്ചിട്ടുണ്ട്​. ചുറ്റും കാടായതിനാൽ പകൽപോലും ആനയിറങ്ങുന്ന സ്​ഥലത്താണ്​ ഇൗ കുടുംബം വീടില്ലാതെ, ജീവൻ പണയംവെച്ച്​ കഴിഞ്ഞുകൂടുന്നത്​. കല്ല്​ അടുക്കിവെച്ചശേഷം അതിനും തറക്കും മുകളിലായി പഴയ വീട്​ പൊളിച്ച ആസ്​ബസ്​റ്റോസ്​ നിരത്തി അതിനുള്ളിലായാണ്​ കുട്ടികളെ കിടത്തുന്നത്​.

ഗർഭിണികൾ ഉൾപ്പെടെ മറ്റുള്ളവർ തറ കെട്ടിയതിനോട്​ ചേർന്ന തോട്ടത്തിലും കിടക്കും. ആന പുരയിടത്തിലെത്തു​േമ്പാൾ കുഞ്ഞുങ്ങളെയുമെടുത്ത്​ അടുത്ത വയലിലേക്ക്​ ഒാടുകയാണ്​ പതിവ്​. രണ്ടു മാസമായിട്ടും പുതിയ വീടി​​​െൻറ തറയുടെ പ്രവൃത്തി മാത്രമാണ്​ പൂർത്തിയായത്​. പഴയ വീട്​ പൊളിച്ച ഷീറ്റ്​  ഉൾപ്പെടെയുള്ള വസ്​തുക്കൾ കുടുംബം വിറ്റതായി​ പട്ടികവർഗ വകുപ്പ്​ ഉദ്യോഗസ്​ഥർ റിപ്പോർട്ട്​ നൽകിയതിനെക്കുറിച്ച്​ ചോദിച്ചപ്പോൾ, ജീവിതച്ചെലവിന്​ കാശില്ലാത്ത അവസ്​ഥയിലാണ്​ പഴകിയ കുറച്ച്​ ഷീറ്റുകൾ വിറ്റതെന്നായിരുന്നു കുടുംബത്തി​​​െൻറ പ്രതികരണം. 

Tags:    
News Summary - madhyamam impact- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.