തിരുവനന്തപുരം: അട്ടപ്പാടിയിൽ ആൾക്കൂട്ടം അടിച്ചുെകാന്ന മധുവിെൻറ സഹോദരി എം. ചന്ദ്രികക്ക് ജീവിതത്തിൽ ഇനി പുതിയ നിയോഗം. അട്ടപ്പാടിയിലെ നിയമപാലനത്തിെൻറ ചുമതല വഹിക്കുന്ന സംഘത്തിൽ ഇനി ചന്ദ്രികയുമുണ്ടാവും. പാലക്കാട് ജില്ലയിൽ വനിത സിവിൽ പൊലീസ് ഒാഫിസർ റാങ്ക് ലിസ്റ്റിൽ അഞ്ചാം റാങ്കുകാരിയായി ഇവർ ജോലിയുറപ്പിച്ചു. ആകെയുള്ള അഞ്ച് ഒഴിവുകളിൽ അഞ്ചാം റാങ്കുകാരിയായതോടെ ഭാഗ്യമാണ് ഇവർക്ക് കൂട്ടായത്. പൊലീസിലും എക്സൈസിലും ആദിവാസികൾക്കായി സർക്കാർ നടത്തുന്ന പ്രത്യേക നിയമനത്തിനായുള്ള റാങ്ക് ലിസ്റ്റിലാണ് ചന്ദ്രിക ഇടംപിടിച്ചത്. വ്യാഴാഴ്ച വൈകീട്ടാണ് റാങ്ക് ലിസ്റ്റ് വെബ്ൈസറ്റിൽ പ്രസിദ്ധീകരിച്ചത്.
മൊത്തം 99 പേരാണ് റാങ്ക് ലിസ്റ്റിലുള്ളത്. 172 പേരാണ് പാലക്കാട് ജില്ലയിൽ ഇൗ തസ്തികക്ക് അപേക്ഷിച്ചത്. 103 പേർ കായിക പരീക്ഷ പാസായി. ഇൗ 103 പേരും ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടു. ഇൻറർവ്യൂവിൽ ചന്ദ്രികക്ക് 51 മാർക്കുണ്ട്. 54 മാർക്കാണ് റാങ്ക് ലിസ്റ്റിൽ ഒന്നാമനുള്ളത്. 22,200- 48,000 ശമ്പള നിരക്കാണ് വനിത പൊലീസ് ഒാഫിസറുടേത്. എസ്.എസ്.എൽ.സി ജയിച്ചവരുടെ വിഭാഗത്തിലാണ് ഇവർ ഉൾപ്പെട്ടത്. പൊലീസിലെ സ്ഥാനക്കയറ്റം ഉൾെപ്പടെയുള്ള എല്ലാ ആനുകൂല്യവും പ്രത്യേക നിയമനത്തിലൂടെ നിയമനം കിട്ടിയവർക്കുമുണ്ടാകും.
ഏപ്രിൽ അഞ്ചിനകം നിയമന ശിപാർശ നൽകുമെന്ന് പി.എസ്.സി ചെയർമാൻ അഡ്വ. എം.കെ. സക്കീർ പറഞ്ഞു. മധുവിെൻറ കൊലപാതകം നടന്ന വേളയിലാണ് ഇൻറർവ്യൂ നടന്നത്. സഹോദരൻ ദാരുണമായി െകാല്ലപ്പെട്ടതിെൻറ ദുഃഖം കടിച്ചമർത്തിയാണ് അട്ടപ്പാടിയിൽ നടന്ന പി.എസ്.സിയുടെ ഇൻറർവ്യൂവിനെത്തിയത്. പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലെ വനാന്തരങ്ങളിലും വനാതിര്‍ത്തിയിലും കഴിയുന്ന കാട്ടുനായ്ക്ക, പണിയ, അടിയ വിഭാഗങ്ങളിൽപെട്ടവരാണ് സർക്കാറിെൻറ പ്രത്യേക നിയമനത്തിലൂടെ പൊലീസിലും എക്സൈസിലും നിയമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.