കൊച്ചി: അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ പൊലീസ് ഹൈകോടതിയിൽ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കേരള മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണ് മധുവിെൻറ കൊലപാതകമെന്ന് റിപ്പോർട്ടിൽ പൊലീസ് ചൂണ്ടിക്കാട്ടി.
ആദ്യമായിട്ടാണ് ഇത്രത്തിലൊരു ക്രൂരകൃത്യം കേരളത്തില്‍ നടക്കുന്നത്. പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചാല്‍ ആദിവാസികളും പുറത്തുള്ളവരും തമ്മില്‍ സംഘര്‍ഷത്തിനു സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ
പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്നും പൊലീസ് ആവശ്യപ്പെട്ടു. തുടർന്ന് പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ഈ മാസം 30ലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.