കൊച്ചി: അട്ടപ്പാടിയിൽ മർദനമേറ്റു മരിച്ച മധുവിെൻറ മരണമൊഴിയിൽ പേരെടുത്തു പറഞ്ഞ അഞ്ചുപേരെ പ്രതികളാക്കാതിരുന്നത് എന്തുകൊണ്ടെന്ന് ഹൈകോടതി. ഇതിനുള്ള കാരണം വ്യക്തമാക്കി സംഭവം സംബന്ധിച്ച വിശദീകരണം നൽകണമെന്ന് പ്രോസിക്യൂഷനോട് കോടതി നിർദേശിച്ചു.
കേസില്‍ മജിസ്‌ട്രേറ്റ് എടുത്ത മൊഴികളുടെ പകര്‍പ്പും സമര്‍പ്പിക്കണം. ആദിവാസി യുവാവായ മധുവിനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ചുകൊന്നുവെന്ന കേസിൽ പ്രതികളായ 12 പ്രതികൾ നൽകിയ ജാമ്യ ഹരജി പരിഗണിക്കവെയാണ് കോടതി നിർദേശം.
മർദിച്ചവരുടെ പേര് മധു മരിക്കുന്നതിന് മുമ്പ് പൊലീസിനോട് പറഞ്ഞിരുന്നെങ്കിലും പ്രതിയാക്കിയില്ലെന്ന് പ്രതികളിലൊരാളുടെ അഭിഭാഷകൻ കോടതിയിൽ ബോധിപ്പിച്ചു. നേരേത്ത കേസ് പരിഗണിക്കവേ ജാമ്യ ഹരജിയിൽ സർക്കാറിെൻറ നിലപാട് തേടിയിരുന്നു. ഇതോടൊപ്പം വിശദീകരണം കൂടി നൽകാനാണ് നിർദേശം. തുടർന്ന് കേസ് വെള്ളിയാഴ്ച പരിഗണിക്കാനായി മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.