മധു വധക്കേസ്: കൂറുമാറിയ സാക്ഷികൾക്കെതിരെ ഹൈകോടതി തീർപ്പിനുശേഷം തുടർ നടപടി

മണ്ണാർക്കാട്: മധു വധക്കേസിൽ കൂറുമാറിയ ഒമ്പത് സാക്ഷികൾക്കെതിരെ ഹൈകോടതി തീർപ്പിനു ശേഷം തുടർ നടപടി. മജിസ്ട്രേറ്റിന് മുന്നിൽ 164 പ്രകാരം രഹസ്യമൊഴി നൽകിയ ശേഷം മൊഴി തിരുത്തിയ ഏഴുപേർ അടക്കമുള്ളവർക്കെതിരെയാണ് നടപടിയുണ്ടാവുക.

മൊഴി നൽകിയ ശേഷം 24 സാക്ഷികളാണ് കോടതിയിൽ കൂറുമാറിയത്. ഉണ്ണികൃഷ്ണൻ, ചന്ദ്രൻ, അനിൽകുമാർ, ആനന്ദൻ, മെഹറുന്നീസ, റസാഖ്, ജോളി, സുനിൽകുമാർ, അബ്ദുൽ ലത്തീഫ് തുടങ്ങിയ​വരാണ് കൂറുമാറിയത്. കൂറുമാറിയ സാക്ഷികളിൽ ആറുപേർ ഹൈകോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്. ഇതിൽ തീർപ്പ് വരുന്ന​തോടെ കൂറുമാറ്റത്തിന് നടപടി തുടങ്ങണം എന്നാണ് വിചാരണ കോടതി നിർദേശിച്ചത്.

ഉണ്ണികൃഷ്ണനാണ് മധുവിനെ ചവിട്ടുന്നത് കണ്ടുവെന്ന് മൊഴി നൽകിയത്. എന്നാൽ, കോടതിയിൽ ഇത് അദ്ദേഹം തിരുത്തി. കാൽ പൊക്കുന്നത് മാത്രമാണ് കണ്ടതെന്നും ചവിട്ടുന്നത് കണ്ടില്ലെന്നുമുള്ള വിചിത്ര മൊഴിയാണ് ഉണ്ണികൃഷ്ണൻ കോടതിയിൽ നൽകിയത്. മധുവിന്റെ അടുത്ത ബന്ധുവും മൊഴി തിരുത്തിയിരുന്നു.

Tags:    
News Summary - Madhu Murder case further action against defection witnesses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.