മധു വധക്കേസ്: കൂറുമാറിയ സാക്ഷി പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകി

മ​ണ്ണാ​ർ​ക്കാ​ട്: അട്ടപ്പാടി മധു വധക്കേസിൽ കൂറുമാറിയ സാക്ഷി പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകി. താൻ കൂറു മാറിയത് പ്രതികളെ പേടിച്ചാണെന്ന് കോടതിയിൽ മൊഴി നൽകി.

കൂറുമാറിയ പ​തി​നെ​ട്ടും പ​ത്തൊ​മ്പ​തും സാ​ക്ഷി​ക​ളാ​യ കാ​ളി മൂ​പ്പ​ൻ, ക​ക്കി എ​ന്നി​വ​രെ വീണ്ടും വിചാരണ ചെയ്യണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഇന്ന് വിസ്താരം നടന്നപ്പോഴാണ് കക്കി പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകിയത്.

ഭാ​ര​തി എ​യ​ർ​ടെ​ൽ സ​ർ​വി​സി​ലെ നോ​ഡ​ൽ ഓ​ഫി​സ​ർ വാ​സു​ദേ​വ​ൻ, സി.​പി.​ഒ​മാ​രാ​യ സു​ന്ദ​രി, സു​ജി​ലാ​ൽ എ​ന്നീ സാക്ഷികളുടെ വി​സ്താ​രം പൂ​ർ​ത്തി​യാ​യിട്ടുണ്ട്. ഈ ​മാ​സ​ത്തോ​ടെ പ്രോ​സി​ക്യൂ​ഷ​ൻ സാ​ക്ഷി​ക​ളു​ടെ വി​സ്താ​രം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നാണ് കോ​ട​തി നി​ർ​ദേ​ശം.  

Tags:    
News Summary - Madhu murder case: Defection witness testifies in favor of prosecution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.