Posted On
date_range Updated On
date_range മധു വധക്കേസ്: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി
മലപ്പുറം: അട്ടപാടിയിലെ ആദിവാസി യുവാവ് മധുവിനെ ആക്രമിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ മണ്ണാർക്കാട് പ്രത്യേക കോടതി തള്ളി. കേസിലെ 16 പ്രതികൾക്കും കോടതി ജാമ്യം അനുവദിച്ചില്ല.
അട്ടപാടിയിലെ കടകളിൽ നിന്ന് സാധനം മോഷ്ടിച്ചെന്നാരോപിച്ചാണ് ഒരു സംഘം നാട്ടുകാർ മധുവിനെ മർദിച്ചത്. കൊലപാതകവുമായി ബന്ധപ്പെട്ട മുഴുവൻ പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
തലക്കടിയേറ്റതാണ് മധുവിെൻറ മരണകാരണമെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മധുവിെൻറ ശരീരത്തിൽ അമ്പതോളം മുറിവുകളുള്ളതായും ഇതിലൂടെയുണ്ടായ രക്തസ്രാവവും മരണത്തിന് കാരണമായിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.