Posted On
date_range Updated On
date_range മഅ്ദനിയെ ആൻജിയോഗ്രാമിന് വിധേയനാക്കി
കൊച്ചി: ആരോഗ്യസ്ഥിതി വഷളായതിനെത്തുടർന്ന് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ വെൻറിലേറ്ററിൽ കഴിയുന്ന പി.ഡി.പി നേതാവ് അബ്ദുന്നാസിർ മഅ്ദനിയെ ഹൃദയസംബന്ധമായ പ്രശ്നങ്ങളുണ്ടോ എന്നറിയാനുള്ള ആൻജിയോഗ്രാം പരിശോധനക്ക് വിധേയനാക്കി.
ഹൃദയസംബന്ധമായി കാര്യമായ പ്രശ്നങ്ങളില്ലെന്ന് ഡോക്ടർമാർ പറഞ്ഞു. ശ്വസനപ്രക്രിയക്ക് തടസ്സം നേരിടുന്നതിനാൽ അദ്ദേഹം വെൻറിലേറ്ററിൽ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.