Posted On
date_range Updated On
date_range മഅ്ദനി: പി.ഡി.പി ഉപവാസം ഇന്ന്
കൊച്ചി: കടുത്ത രോഗബാധിതനായി ബംഗളൂരുവിലെ സൗഖ്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച പി. ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനിയുടെ കേസിെൻറ വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച സെക്രേട്ടറിയറ്റിന് മുന്നിൽ പി.ഡി.പി ഉപവാസം നടത്തും. രാവിലെ 10.30ന് തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽനിന്ന് പ്രകടനവും തുടർന്ന് സെക്രേട്ടറിയറ്റിന് മുന്നിൽ ഉപവാസവും നടക്കും. സി.പി.ഐ ദേശീയ കൗൺസിൽ അംഗം സി. ദിവാകരൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.