കർശന നിബന്ധനയോടെ ഉമ്മയെ കാണാനാകില്ലെന്ന് മഅ്ദനി

ബംഗളൂരു: അർബുദ ബാധിതയായ മാതാവിനെ സന്ദർശിക്കാൻ പി.ഡി.പി ചെയര്‍മാന്‍ അബ്​ദുന്നാസിര്‍ മഅ്ദനിക്ക്​ കോടതി അനുമതി നൽകി. സ്വന്തം ചെലവിൽ പോകാനുള്ള അനുമതിയാണ് കോടതി നൽകിയത്. ബംഗളൂരു സ്‌ഫോടന കേസിൽ സുപ്രീംകോടതി അനുവദിച്ച ജാമ്യത്തില്‍ ബംഗളൂരുവിൽ കഴിയുന്ന​ മഅ്​ദനിക്ക്​ വിചാരണ നടക്കുന്ന പ്രത്യേക എൻ.ഐ.എ കോടതിയാണ്​ ഒക്​ടോബർ 28 മുതൽ നവംബർ നാലുവരെ ജാമ്യവ്യവസ്​ഥയിൽ ഇളവ്​ അനുവദിച്ചത്​. രണ്ടാഴ്ചക്കുള്ള അനുമതിയായിരുന്നു തേടിയതെങ്കിലും എട്ടു ദിവസമാണ് കോടതി അനുവദിച്ചത്.

പാർട്ടി നേതാക്കളുമായോ പ്രവർത്തകരുമാേയാ കൂടിക്കാഴ്ച പാടില്ല, മാധ്യമങ്ങളെ കാണാൻ പാടില്ല, തെളിവ് നശിപ്പിക്കാൻ ശ്രമിക്കരുത് തുടങ്ങിയ കർശന നിബന്ധനകളോടെയാണ് കോടതി അനുമതി നൽകിയത്. കൊല്ലം അന്‍വാര്‍ശേരിയിലേക്കുള്ള മഅ്​ദനിയുടെ യാത്ര സംബന്ധിച്ച സജ്ജീകരണങ്ങൾക്ക്​ ബംഗളൂരു സിറ്റി പൊലീസ്​ കമ്മീഷണറെ ചുമതലപ്പെടുത്തി. കമീഷണർ നൽകുന്ന വിശദാംശങ്ങളുടെ അടിസ്​ഥാനത്തിൽ യാത്രച്ചെലവ്​ കണക്കാക്കിയ ശേഷമേ യാത്ര എപ്പോഴാണെന്ന്​ തീരുമാനിക്കൂ. അതേസമയം, പ്രവർത്തകരുമായി സംസാരിക്കാനോ കൂടിക്കാഴ്ച നടത്താനോ പാടില്ലെന്ന കോടതി വ്യവസ്ഥയെ എതിർത്ത്​ മഅ്​ദനിയും രംഗത്തെത്തിയിട്ടുണ്ട്. ഇതിനാൽതന്നെ യാത്രയുടെ കാര്യത്തിൽ അവ്യക്തത തുടരുകയാണ്.

ഉമ്മ അസ്​മ ബീവിയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന്​ ഒക്​ടോബർ 21നാണ്​ ജാമ്യവ്യവസ്​ഥയിൽ ഇളവുതേടി മഅ്​ദനി ബംഗളൂരു എൻ.​െഎ.എ കോടതിയിൽ ഹരജി സമർപ്പിച്ചത്​. എന്നാൽ, ഇത്​ പ്രൊസിക്യൂഷൻ എതിർത്തതോടെ അനുമതിക്കായി മാതാവി​​​​െൻറ ആരോഗ്യനില ഗുരുതരമാണെന്ന്​ തെളിയിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ്​ മഅ്​ദനിക്ക്​ ഹാജരാക്കേണ്ടി വന്നു. കഴിഞ്ഞ മേയിൽ ഉമ്മയെ സന്ദർശിക്കാനും കഴിഞ്ഞവർഷം ആഗസ്​റ്റിൽ മക​ൻ ഉമർ മുഖ്​താറി​​​​െൻറ വിവാഹത്തിനും ഉമ്മയെ സന്ദർശിക്കാനുമായി എൻ.​െഎ.എ കോടതി അനുമതി നൽകിയിരുന്നു. എന്നാൽ, ആഗസ്​റ്റിലെ സന്ദർശനത്തിൽ സിറ്റി പൊലീസ്​ കമ്മീഷണർ ഒരു വൻ പടയെത്തന്നെ സുരക്ഷക്കായി ഒപ്പം നിയോഗിക്കുകയും ജി.എസ്​.ടി ഉൾപ്പെടെ ലക്ഷക്കണക്കിന്​ രൂപ കെട്ടിവെക്കാൻ ആവശ്യപ്പെടുകയും ചെയ്​തതോടെ സുപ്രീംകോടതിയെ സമീപിച്ചാണ്​ അന്ന്​ അനുകൂല വിധി സമ്പാദിച്ചത്​. യാത്രക്ക് അകമ്പടി സേവിക്കുന്ന പൊലീസുകാർക്കുള്ള യാത്രച്ചെലവിലേക്ക് തുക കെട്ടിവെച്ചശേഷമാണ് അന്ന് യാത്ര നടന്നത്.


Full View

കോടതി വിധിയിൽ നീതി നിഷേധമെന്ന് മഅ്ദനി
ബംഗളൂരു: ഉമ്മയെ കാണാൻ നാട്ടിൽ പോകാൻ കർശന വ്യവസ്ഥയോടെ അനുമതി നൽകിയ കോടതി വിധി വേദനജനകമാണെന്നും ഒരു കാരണവശാലും പോകാൻ കഴിയാത്ത വിധമുള്ള നിബന്ധനകൾ ​െവച്ച് ത‍​​​െൻറ കേരളത്തിലേക്കുള്ള യാത്രക്കെതിരെ ഗൂഢാലോചന നടക്കുന്നതായും പി.ഡി.പി ചെയർമാൻ അബ്​ദുന്നാസിർ മഅ്ദനി വ്യക്തമാക്കി. ഒരു പാർട്ടി പ്രവർത്തനോടു പോലും സംസാരിക്കരുതെന്നും കൂടിക്കാഴ്ച നടത്തരുതെന്നുമുള്ള കർശന വ്യവസ്ഥ ദൗർഭാഗ്യകരമാണെന്നും ത‍​​​െൻറ ഫേയ്സ്ബുക്ക് പേജിലെ വിഡിയോ സന്ദേശത്തിൽ മഅ്ദനി പറഞ്ഞു.

കടുത്ത നിബന്ധനകളിലൂടെ കോടതിവിധിയിൽ നീതി നിഷേധമാണുണ്ടായിരിക്കുന്നത്. അനുകൂല വിധി കോടതിയിൽനിന്നുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാൽ, കർശന വ്യവസ്ഥകളോടെയാണ് കോടതി അനുമതി നൽകിയത്. ​േപ്രാസിക്യൂഷൻ ചെയ്യുന്ന ഉപദ്രവകരമായ കാര്യങ്ങളാണ് ഉത്തരവിലൂടെ ഉണ്ടായിരിക്കുന്നത്. കോടതിയെ വിമർശിക്കാനുള്ള അനുവാദത്തോടെയെന്ന മുഖവുരയോടെ വിധി അസംബന്ധമാണെന്നും മഅദ്നി പറഞ്ഞു. മാധ്യമങ്ങളെ കാണരുതെന്നും മറ്റുമുള്ള നിബന്ധനകൾ പാലിക്കാനാകും. എന്നാൽ, ഒരു പാർട്ടി പ്രവർത്തകനോടും സംസാരിക്കരുതെന്ന നിബന്ധന കേട്ടുകേൾവിയില്ലാത്തതാണ്. ത‍​​​െൻറ കൂടെയുള്ള സഹായികളെല്ലാം പി.ഡി.പി പ്രവർത്തകരാണ്.

സഹോദരങ്ങളും ബന്ധുക്കളും പി.ഡി.പി ഉൾപ്പെടെയുള്ള പാർട്ടികളുടെ പ്രവർത്തകരാണ്. മാതാവിനെ കാണാൻ ബന്ധുക്കൾ വരുമ്പോൾ അവരെ താൻ കണ്ടാൽ അതും കോടതിയലക്ഷ്യമായി ചിത്രീകരിച്ച് തനിക്കെതിരെ കരുക്കൾ നീക്കുന്നതിനുള്ള ആസൂത്രിതമായ നീക്കം കോടതിയുടെ ഭാഗത്തുനിന്നുണ്ടായത് വേദനജനകമാണ്. ഉമ്മ മരണക്കിടക്കയിൽ കിടക്കുമ്പോൾപോലും വരാൻ കഴിയാത്ത അവസ്ഥയാണിപ്പോഴുള്ളത്. തന്നെ അനുഗമിക്കേണ്ടവർ ഉൾപ്പെടെ രാഷ്​​ട്രീയപ്രവർത്തകരാണ്. കോടതിയുടെ ഭാഗത്തുനിന്നും മനുഷ്യത്വപൂർണമായ സമീപനമാണ് ഉണ്ടാകേണ്ടത്. ഉമ്മയെ കാണാൻ കഴിയുമോ എന്നത് ഇനി കണ്ടറിയണം. അഭിഭാഷകരുമായി കൂടിയാലോചിച്ച് നിയമപരമായി ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ തീരുമാനിക്കുമെന്നും മഅദ്നി പറഞ്ഞു.

Tags:    
News Summary - Madani Kerala Visit -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.