Posted On
date_range Updated On
date_range രോഗബാധിതരെയും മർദിതരെയും സഹായിക്കുക -മഅ്ദനി
ബംഗളൂരു: ലോകമെങ്ങും മഹാമാരിയുടെ വിപത്ത് ബാധിച്ച മുഴുവന്‍ മനുഷ്യര്‍ക്കും ഭൂമിയിലെ മുഴുവന്‍ മർദിതര്‍ക്കും വേണ്ടി ഇൗദുൽഫിത്ർ ദിനത്തില്‍ ആത്മാർഥമായി പ്രാർഥിക്കുകയും അര്‍ഹരെ കണ്ടെത്തി കഴിയുന്നത്ര സഹായം എത്തിക്കുകയും വേണമെന്ന് ബംഗളൂരുവിൽ തടവിൽ കഴിയുന്ന അബ്ദുന്നാസർ മഅ്ദനി അഭ്യർഥിച്ചു.
സമീപകാല ചരിത്രത്തിലില്ലാത്തവിധം പള്ളികളില്‍ ഒത്തുകൂടാതെയും സമൂഹനമസ്കാരങ്ങള്‍ നിര്‍വഹിക്കാന്‍ കഴിയാതെയും 30 ദിവസം ആത്മസമര്‍പ്പണം നടത്തി നോമ്പെടുത്തശേഷം ഈദുൽ ഫിത്ർ ആഘോഷിക്കുന്ന വിശ്വാസികൾക്ക് മഅ്ദനി ആശംസ നേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.