Posted On
date_range Updated On
date_range എം.എ. യൂസുഫലി കാന്തപുരത്തെ സന്ദർശിച്ചു; പൂർണാരോഗ്യം വീണ്ടെടുത്ത് കർമ്മ രംഗത്ത് സജീവമാവാൻ സാധിക്കട്ടെ എന്ന് ആശംസ
കോഴിക്കോട്: കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരെ വ്യവസായ പ്രമുഖനും ലുലു ഗ്രൂപ്പ് എംഡിയുമായ എംഎ യൂസുഫലി സന്ദർശിച്ചു. സുഖവിവരങ്ങൾ അന്വേഷിച്ച അദ്ദേഹം അൽപസമയം മർകസിൽ ചെലവഴിച്ചാണ് മടങ്ങിയത്. പൂർണാരോഗ്യം വീണ്ടെടുത്ത് കർമ്മ രംഗത്ത് സജീവമാവാൻ കാന്തപുരത്തിന് സാധിക്കട്ടെ എന്ന് യൂസുഫലി ആശംസിച്ചു.
സന്ദർശനത്തിൽ കാന്തപുരം സന്തോഷം രേഖപ്പെടുത്തി. മർകസിന്റെ മുന്നേത്തിൽ ഉത്സാഹിക്കുന്ന വ്യക്തിയാണ് യൂസുഫലി എന്നും അദ്ദേഹത്തിന്റെ സാന്നിധ്യവും ആരോഗ്യപരമായ നിർദേശങ്ങളും ഊർജം പകരുന്നുവെന്നും കാന്തപുരം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.