വിടവാങ്ങിയത്​ കേരളത്തിലെ മാനേജ്മെൻറ്​  പഠനത്തിൻെറ പിതാവ്​

​െകാച്ചി: വിടവാങ്ങിയത്​ കേരളത്തിലെ മാനേജ്മ​െൻറ്​ പഠനത്തിൻെറ പിതാവ്​. രാജ്യാന്തര തലത്തിലും അറിയപ്പെടുന്ന മാനേജ്​മ​െൻറ്​ വിദഗ്​ധനായിരുന്നു അന്തരിച്ച ഡോ. എം.വി. പൈലി. ഇന്ത്യയിലും വിദേശത്തുമായി ഉന്നത ബിരുദങ്ങള്‍ നേടിയ അദ്ദേഹം കൊച്ചിക്ക്​ പുറമെ വിവിധ സര്‍വകലാശാലകളിലും അധ്യാപകനായി സേവനം അനുഷ്​ഠിച്ചിട്ടുണ്ട്. ഡല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ പ്രഫസറും ഹൈദരാബാദിലെ അഡ്മിനിസ്ട്രേറ്റിവ് സ്​റ്റാഫ് കോളജില്‍ ഡയറക്ടറുമായിരുന്നു. കേരള സര്‍വകലാശാലയുടെ കീഴിലുള്ള സ്‌കൂള്‍ ഓഫ് മാനേജ്‌മ​െൻറി​​െൻറ സ്ഥാപക ഡയറക്ടറായിരി​േക്ക കേരളത്തിലാദ്യമായി 1964-ല്‍ മാനേജ്‌മ​െൻറ്​ വിദ്യാഭ്യാസം ആരംഭിച്ചു.

അമേരിക്കയിലെ ഹാര്‍വാര്‍ഡ്, പെന്‍സിൽവാനിയ, സോവിയറ്റ് യൂനിയനിലെ മോസ്‌കാ, നോവോസിബിര്‍സ്‌ക്  സര്‍വകലാശാലകളില്‍ വിസിറ്റിങ് പ്രഫസറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഒട്ടേറെ വിദ്യാഭ്യാസ,  ആസൂത്രണ സമിതികളില്‍ അംഗമായിരുന്നു. ബനാറസ് ഹിന്ദു സര്‍വകലാശാല 1997-ല്‍ ഡോക്ടറേറ്റ് നല്‍കി ആദരിച്ചു. മികച്ച എഴുത്തുകാരന്‍കൂടിയാണ് അദ്ദേഹം. ഇംഗ്ലീഷിലും മലയാളത്തിലുമായി നിരവധി ഗ്രന്ഥങ്ങളും ഇരുന്നൂറില്‍പരം പ്രബന്ധങ്ങളും  രചിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഭരണഘടന, വിദേശത്തുനിന്നും കുറെ കത്തുകള്‍, രാഷ്ട്രപതി പ്രതിക്കൂട്ടില്‍, മാനേജ്‌മ​െൻറില്‍ തൊഴിലാളി പങ്കാളിത്തം, ഇന്ത്യയുടെ ഭരണഘടനാചരിത്രം, ഭാരതത്തി​െൻറ ഭരണഘടന- ഒരു ആമുഖ പഠനം, ഉന്നത വിദ്യാഭ്യാസം പുനരുദ്ധരിക്കാന്‍, റഷ്യയിലെ കാഴ്ചകളും അനുഭവങ്ങളും, വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍; ഇന്നലെ ഇന്ന് നാളെ, വ്യവസായം അമേരിക്കയില്‍, ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നൂതന പ്രവണതകള്‍ തുടങ്ങിയവ ഏറെ ശ്രദ്ധേയമായ കൃതികളാണ്. ‘സേവനത്തി​െൻറ രാജപാതയില്‍’ ആണ് അദ്ദേഹത്തി​െൻറ ജീവചരിത്ര ഗ്രന്ഥം.

1977 മുതല്‍ 81 വരെയാണ് അദ്ദേഹം കുസാറ്റ് വൈസ് ചാന്‍സലറായിരുന്നത്. ശൈശവാവസ്ഥയിലായിരുന്ന കുസാറ്റിനെ ഉന്നത നിലവാരത്തിലേക്ക് ഉയർത്തുന്നതിൽ ഡോ. എം.വി. പൈലി വഹിച്ച പങ്ക് നിസ്തുലമാണ്. ഇവിടെ സ്കൂൾ ഓഫ് മാനേജ്മ​െൻറ് സ്റ്റഡീസ് സ്ഥാപക ഡയറക്ടറായി 13 വർഷക്കാലമാണ് അേദ്ദഹം സേവനം അനുഷ്ഠിച്ചത്. കൊച്ചി സർവകലാശാലയിൽ കൂടുതൽ തൊഴിലധിഷ്ഠിത കോഴ്സുകൾ ആരംഭിച്ചതും അദ്ദേഹം വൈസ് ചാൻസലറായിരിക്കെയാണ്. രാജ്യത്തെ മികച്ച അധ്യാപകന് കൊച്ചി സർവകലാശാല ഡോ. എം.വി. പൈലിയുടെ പേരിൽ പുരസ്കാരം നൽകുന്നതുതന്നെ സർവകലാശാലക്ക് അദ്ദേഹത്തോടുള്ള കടപ്പാട് വെളിവാക്കുന്നതാണ്. 
Tags:    
News Summary - M. V. Pylee death -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.