??.???. ??????????, ???? ??. ????????????, ?????. ???? ?????, ??.????. ?????????????????????, ??. ??????? ??

മഞ്ചേശ്വരത്ത് കുഞ്ഞമ്പുവിന് പകരം എം. ശങ്കര്‍ റൈ

തിരുവനന്തപുരം: പുതുമുഖങ്ങളെ മുൻനിർത്തി നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിലേക്കുള്ള സ്ഥാന ാർഥികളെ എൽ.ഡി.എഫ് പ്രഖ്യാപിച്ചു. മഞ്ചേശ്വരത്ത് സി.എച്ച് കുഞ്ഞമ്പുവിന് പകരം ‍യക്ഷഗാന കലാകാരൻ എം. ശങ്കര്‍ റൈ എൽ.ഡ ി.എഫ് സ്ഥാനാര്‍ഥിയാകും. കുഞ്ഞമ്പു മത്സരിക്കാന്‍ വിസമ്മതം അറിയിച്ചതോടെയാണ് സ്ഥാനാർഥിയെ മാറ്റിയത്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് വാർത്താ സമ്മേളനത്തിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.

കഴിഞ്ഞദിവസം കുഞ്ഞമ്പുവിനെയാണ് മഞ്ചേശ്വരത്ത് മത്സരിപ്പിക്കാന്‍ തീരുമാനിച്ചിരുന്നത്. 2006 തെരഞ്ഞെടുപ്പിൽ മുസ്‍ലിം ലീഗിലെ ചെർക്കളം അബ്ദുല്ലയെ തോൽപിച്ച് മഞ്ചേശ്വരം സീറ്റിൽ കുഞ്ഞമ്പു അട്ടിമറി വിജയം നേടിയിരുന്നു. സി.പി.എം സംസ്ഥാന സമിതിയംഗമായ കുഞ്ഞമ്പു, കെ.റ്റി.ഡി.സി മെമ്പറുമാണ്.

എ​റ​ണാ​കു​ളത്ത് മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർഥി അ​ഡ്വ. മ​നു റോ​യിയെ എ​ൽ.​ഡി.​എ​ഫ് പി​ന്തു​ണ​ക്കും. മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ കെ.​എം. റോ​യി​യു​ടെ മ​ക​നാ​ണ് മനു റോയി. എ​റ​ണാ​കു​ളം ബാ​ർ അ​സോ​സി​യേ​ഷ​നി​ൽ മൂ​ന്നു ത​വ​ണ ഭാ​ര​വാ​ഹി​യാ​യി​രു​ന്നു. ലോ​യേ​ഴ്സ് യൂ​നി​യ​ൻ അം​ഗ​മാ​ണ്.

വ​ട്ടി​യൂ​ർ​ക്കാ​വി​ൽ തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ വി.​കെ. പ്ര​ശാന്താണ് മത്സരിക്കുക. മേ​യ​ർ എ​ന്ന നി​ല​യി​ലു​ള്ള പ്ര​വ​ർ​ത്ത​ന​വും പ്ര​ള​യ​ദു​ര​ന്ത​ത്തി​ൽ സ​ഹാ​യ​മെ​ത്തി​ക്കാ​ൻ ന​ട​ത്തി​യ നേ​തൃ​പ്ര​വ​ർ​ത്ത​ന​വും അ​നു​കൂ​ല ഘ​ട​ക​മാ​യി ക​ണ്ടാ​ണ്​ തീ​രു​മാ​നം.

സി.​പി.​എം ജി​ല്ല സെ​ക്ര​േ​ട്ട​റി​യ​റ്റ്​ അം​ഗം മ​നു സി. ​പു​ളി​ക്ക​ലാണ് അരൂർ സ്ഥാ​നാ​ർ​ഥി​. ഡി.​വൈ.​എ​ഫ്.​ഐ സം​സ്ഥാ​ന ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി​യാ​ണ്​ അ​ഭി​ഭാ​ഷ​ക​നാ​യ മ​നു. ചേ​ർ​ത്ത​ല മ​ണ്ഡ​ല​ത്തി​ലെ വ​യ​ലാ​ർ സ്വ​ദേ​ശി​യാ​ണ്. ജി​ല്ല പ​ഞ്ചാ​യ​ത്ത്​ അം​ഗ​മാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

ഡി.​​വൈ.​​എ​​ഫ്.​​ഐ സം​​സ്​​​ഥാ​​ന വൈ​​സ്​ പ്ര​​സി​​ഡ​​ൻ​​റ്​ കെ.​​യു. ജ​​നീ​​ഷ്​​​കു​​മാ​​ർ കോ​ന്നിയിലെ​ സ്​​​ഥാ​​നാ​​ർ​​ഥി. എ​​സ്.​​​എ​​ഫ്.​​ഐ​​യി​​ലൂ​​ടെ സി.​​പി.​​എ​​മ്മി​​ലെ​​ത്തി​​യ ജ​​നീ​​ഷ്​​​കു​​മാ​​ർ മ​​ണ്ഡ​​ല​​ത്തി​​ലെ സീ​​ത​​ത്തോ​​ട്​ സ്വ​​ദേ​​ശി​​യാ​​ണ്. സീ​​ത​​ത്തോ​​ട്​ ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്ത്​ അം​​ഗ​​മാ​​യി​രു​ന്നു.

Tags:    
News Summary - M Shankar Rei LDF Candidate-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.