നിയമന വിവാദം: സുതാര്യമായി പ്രവർത്തിക്കാൻ സർക്കാർ ബാധ്യസ്​ഥമാണെന്ന്​ ലോറൻസ്​

കൊച്ചി: സുതാര്യമായി പ്രവർത്തിക്കാൻ സർക്കാറും പാർട്ടിയും ബാധ്യസ്​ഥമാണെന്ന്​ സി.പി.എം നേതാവും പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവുമായ എം.എം ലോറന്‍സ്. നിയമന വിവാദത്തിൽ പാർട്ടിക്കകത്തും സംസ്​ഥനത്തും ചർച്ചയായ സാഹചര്യത്തിൽ മാതൃഭൂമി​ ന്യൂസിനോട്​ സംസാരിക്കവെയാണ്​ ലോറൻസിൻറെ പ്രസ്​താവന.

സംഭവിക്കാന്‍ പാടില്ലാത്തതാണ് നടന്നിരിക്കുന്നത്. ജാഗ്രത പുലര്‍ത്തണം. ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാനും സാധ്യതയുണ്ട്. അത് തടയണം. അഴിമതിക്കെതിരായ ശക്തമായ ജനവികാരമാണ് എല്‍.ഡി.എഫിനെ അധികാരത്തിലെത്തിച്ചത്​. അഴിമതി അഴിമതി തന്നെയാണ്. പാര്‍ട്ടി നിലപാട് മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും പറഞ്ഞിട്ടുണ്ടെന്നും. സര്‍ക്കാരി​െൻറ പ്രതിഛായ മോശമായെന്ന വി.എസി​െൻറ പരാമര്‍ശത്തോട് പ്രതികരിക്കാനില്ലെന്നും ലോറന്‍സ് പറഞ്ഞു.

 

Tags:    
News Summary - m m lawrence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.