ഒരിക്കലെങ്കിലും കമ്മ്യൂണിസ്​റ്റുകാരനായ ആൾക്ക്​ ബി.ജെ.പിയിലേക്ക്​ പോകാനാകില്ല -എം.എം ലോറൻസ്​

കൊച്ചി: മകൻ എബ്രഹാം ലോറൻസ് ബി.ജെ.പിയിൽ ചേർന്നതിന്​ പിന്നാലെ പ്രതികരണവുമായി മുതിർന്ന കമ്യൂണിസ്​റ്റ്​ നേതാവ് എം.എം. ലോറൻസ്​. ''ഒരിക്കലെങ്കിലും കമ്മ്യൂണിസ്​റ്റുകാരനായിരുന്ന ഒരാൾക്ക് ഒരിക്കലും ബിജെപി പോലൊരു പാർട്ടിയിലേക്ക് പോകുവാൻ കഴിയില്ല''-എം.എം ലോറൻസ്​ ഫേസ്​ബുക്കിൽ കുറിച്ചു.

മകൻ എബ്രഹാം ലോറൻസ്​ ഇന്ന്​ എറണാകുളം ജില്ല ബി.ജെ.പി ഓഫിസിലെത്തി അംഗത്വം സ്വീകരിച്ചിരുന്നു. സി.പി.എം കടന്നുപോകുന്നത് ഗുരുതര രാഷ്​ട്രീയ സാഹചര്യങ്ങളിലൂടെയാണെന്നും ഇതിൽ പ്രതിഷേധിച്ചാണ്​ താൻ ബി.ജെ.പിയിൽ ചേരുന്നതെന്നും എബ്രഹാം പറഞ്ഞിരുന്നു. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡൻറ് എ.എൻ. രാധാകൃഷ്ണ​െനാപ്പം മാധ്യമപ്രവർത്തകരോട് സംസാരിക്കവേയായിരുന്നു എബ്രഹാമി​െൻറ പരാമർശം.

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണ​െൻറ മകനെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അറസ്​റ്റ്​ ചെയ്തിരിക്കുന്നു. സി.പി.എം മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി കള്ളപ്പണം വെളുപ്പിക്കുന്ന മറ്റൊരു കേസിൽ അറസ്​റ്റിലും. രാജ്യം മുഴുവൻ ചർച്ച ചെയ്യുന്ന സ്വർണക്കടത്ത് കേസ് മുഖ്യമന്ത്രിക്കുനേരെ വരെ എത്തി. ഇതിലുള്ള ത​െൻറ പ്രതിഷേധംകൂടിയാണ് ബി.ജെ.പി പ്രവേശനമെന്ന് എബ്രഹാം പറഞ്ഞു.

ജില്ല പ്രസിഡൻറ് എസ്. ജയകൃഷ്ണൻ, ജനറൽ സെക്രട്ടറി കെ.എസ്. ഷൈജു, സംസ്ഥാന സമിതിയംഗം പി.ആർ. ശിവശങ്കരൻ എന്നിവർ സ്വീകരിച്ചു. ലോറൻസിെൻറ മകൾ ആശയുടെ മകൻ മിലൻ ബി.ജെ.പിെയ പിന്തുണച്ചത് വിവാദമായിരുന്നു. തിരുവനന്തപുരത്തെ സമരവേദിയിലും മിലൻ എത്തിയിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-29 01:55 GMT