നോട്ട് അസാധുവാക്കലിനെ വിമര്‍ശിച്ചാലും ‘രാജ്യദ്രോഹ’മാകും –എം.കെ. മുനീര്‍

കോഴിക്കോട്: സാധാരണക്കാരനെ പ്രതിസന്ധിയിലാക്കിയ നോട്ട് അസാധുവാക്കല്‍ നയത്തെ വിമര്‍ശിച്ചാലും രാജ്യദ്രോഹമായി ചിത്രീകരിക്കപ്പെടുമെന്ന് യൂത്ത് ലീഗ് മുന്‍ സംസ്ഥാന പ്രസിഡന്‍റ് ഡോ. എം.കെ. മുനീര്‍. അതുകൊണ്ടാണ് നോട്ട് അസാധുവാക്കിയ നടപടിയെ ആരും വിമര്‍ശിക്കാത്തതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിന്‍െറ രണ്ടാം ദിവസം നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കള്ളപ്പണം പിടിക്കാനാണ് നോട്ടുകള്‍ അസാധുവാക്കിയതെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. പാകിസ്താനില്‍നിന്ന് അച്ചടിച്ച കള്ളനോട്ടുകള്‍ പിടിക്കലും ലക്ഷ്യമിടുന്നു. എന്നാല്‍, സാധാരണക്കാരനാണ് ഇപ്പോള്‍ കഷ്ടപ്പെടുന്നത്. നോട്ട് മാറിക്കിട്ടാന്‍ ബാങ്കിനു മുന്നില്‍ വരിനില്‍ക്കുന്നവരാരും കള്ളപ്പണക്കാരല്ല. മോദിയുടെ നിലപാടിനെ വിമര്‍ശിച്ചാല്‍ ഒരായിരം എതിര്‍ സ്വരങ്ങളാണ് വരുന്നത്.

ഇതിനായി അന്തര്‍ദേശീയ ഏജന്‍സിയെ നിയമിച്ചിട്ടുണ്ട്. നോട്ട് അസാധുവാക്കിയത് വിമര്‍ശിച്ചാല്‍ കള്ളപ്പണത്തിനും പാകിസ്താനും അനുകൂലമായി വ്യാഖ്യാനിക്കും. നോട്ട് പിന്‍വലിച്ചാല്‍ കള്ളപ്പണം ഇല്ലാതാക്കാന്‍ കഴിയുമെന്ന ബി.ജെ.പിയുടെ ചിന്ത മൗഢ്യമാണ്. നോട്ടുകള്‍ പിന്‍വലിക്കുന്ന കാര്യം അറിയിക്കേണ്ടവരെയെല്ലാം മോദി അറിയിച്ചിട്ടുണ്ടെന്നും എം.കെ. മുനീര്‍ ആരോപിച്ചു.ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് പി.എം. സാദിഖലി അധ്യക്ഷത വഹിച്ചു. ഒൗട്ട്ലുക്ക് അസി. എഡിറ്റര്‍ ബാഷ സിങ്, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍, സണ്ണി എം. കപിക്കാട്, യു.സി. രാമന്‍, സി.പി. സെയ്തലവി, കെ.എം. അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ സംസാരിച്ചു.

വ്യാഴാഴ്ച തുടങ്ങിയ സമ്മേളനം ശനിയാഴ്ച സമാപിക്കും. വൈകീട്ട് നാലിന് കടപ്പുറത്ത് പൊതുസമ്മേളനം പാണക്കാട് ¥ൈഹദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് എക്സിക്യൂട്ടീവ് അംഗം അഡ്വ. സഫര്‍യാബ് ജീലാനി, ദലിത് ആക്ടിവിസ്റ്റ് സന്ത പ്രശാന്ത് തുടങ്ങിയവര്‍ പങ്കെടുക്കും.

 

Tags:    
News Summary - m k muneer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.