Posted On
date_range Updated On
date_range ഓടിക്കൊണ്ടിരുന്ന ആഡംബര കാറിന് തീപിടിച്ചു
തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന ആഡംബര കാറിന് തീപിടിച്ചു. കഴക്കൂട്ടത്ത് കണിയാപുരം സ്വദേശിയുടെ ബി.എം.ഡബ്ല്യു കാറിനാണ് തീപിടിച്ചത്. കാറിന്‍റെ മുന്നിൽനിന്ന് പുക ഉയരുന്നത് കണ്ട് ഡ്രൈവർ ഓടി രക്ഷപ്പെട്ടു.
പൊലീസ് സ്റ്റേഷന് സമീപത്തെ ദേശീയപാതയിലെ സര്‍വീസ് റോഡിലാണ് സംഭവം. നാട്ടുകാരും പൊലീസും ചേർന്ന് തീ അണക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കാർ പൂർണമായും കത്തി നശിച്ചു. പിന്നീട് കഴക്കൂട്ടത്തുനിന്ന് അഗ്നിശമനസേന എത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.