Posted On
date_range Updated On
date_range ‘ഉച്ചഭക്ഷണം എസ്.സി-എസ്.ടി വിഭാഗങ്ങൾക്കൊപ്പം’: കെ. സുരേന്ദ്രൻ മാപ്പ് പറയണമെന്ന് എസ്.സി-എസ്.ടി കോർഡിനേഷൻ കമ്മിറ്റി
കോഴിക്കോട്: ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയിൽ എസ്.സി-എസ്.ടി വിഭാഗങ്ങളെ പ്രത്യേകം ഉച്ചഭക്ഷണത്തിന് ക്ഷണിച്ച സംഭവത്തിൽ പ്രതിഷേധവുമായി എസ്.സി-എസ്.ടി കോർഡിനേഷൻ കമ്മിറ്റി. പട്ടിക ജാതി വിഭാഗങ്ങളോടുള്ള അവഹേളനമെന്ന് ജനറൽ കൺവീനർ രാജൻ പുലിക്കോട് കുറ്റപ്പെടുത്തി.
പട്ടിക വർഗക്കാരെ ഇതുവരെ പരിഗണിക്കാത്ത പാർട്ടിയാണ് ബി.ജെ.പി. സമുദായത്തോട് കാണിക്കുന്ന വഞ്ചനയാണിത്. സുരേന്ദ്രൻ മാപ്പ് പറയണമെന്നും ജനറൽ കൺവീനർ രാജൻ പുലിക്കോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.