meals
തിരുവനന്തപുരം: പരിഷ്കരിച്ച മെനുവിൽ പൊതുവിദ്യാലയങ്ങളിൽ ഉച്ചഭക്ഷണം വിളമ്പിത്തുടങ്ങി. തിരുവനന്തപുരം കോട്ടൺഹിൽ ഗവ. എൽ.പി സ്കൂളിലെ പാചകശാല സന്ദർശിച്ച മന്ത്രി വി. ശിവൻകുട്ടി ഭക്ഷണം ഒരുക്കുന്നത് വിലയിരുത്തി. എഗ് ഫ്രൈഡ് റൈസ്, വെജിറ്റബിൾ മോളി, പുതിന ചമ്മന്തി, സാലഡ്, പപ്പടം എന്നിവയായിരുന്നു ആദ്യദിവസത്തെ മെനു. ഒന്നാംക്ലാസിലെ കുരുന്നുകൾക്ക് മന്ത്രി മുട്ട വിളമ്പുകയും ചെയ്തു.വിദഗ്ധ സമിതിയുടെ നിർദേശപ്രകാരമാണ് ഒന്നുമുതൽ എട്ടു വരെ ക്ലാസുകളിലെ കുട്ടികൾക്കായി മെനു പരിഷ്കരിച്ചത്. പുതിയ മെനു സ്കൂൾ നോട്ടീസ് ബോർഡിലും ഓഫിസ് മുറിയുടെയും പാചകപ്പുരയുടെയും പുറംചുമരിലും പ്രദർശിപ്പിക്കണം. ആഴ്ചയിൽ ഒരുദിവസം വെജിറ്റബിൾ ഫ്രൈഡ്റൈസ്, ലെമൺ റൈസ്, വെജ് ബിരിയാണി, ടൊമാറ്റോ റൈസ്, കോക്കനട്ട് റൈസ് എന്നിവയിലേതെങ്കിലും ഒന്ന് നൽകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.