സെക്രട്ടേറിയറ്റിന് മുന്നിൽ എൽ.പി എസ്.ടി ഉദ്യോഗാർഥികൾ പുല്ലുതിന്ന് പ്രതിഷേധിച്ചപ്പോൾ (ഫയൽ)
തിരുവനന്തപുരം: തങ്ങൾ ഉന്നയിച്ച ആവശ്യങ്ങൾ പരിഗണിക്കുമെന്ന ഉറപ്പിനെ തുടർന്ന് എല്‍.പി.എസ്.ടി റാങ്ക് ഹോള്‍ഡേഴ്‌സ് സമരം പിൻവലിച്ചു. സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിവരുന്ന സമരം 37 ദിവസം പിന്നിട്ട സാഹചര്യത്തില്‍ വിദ്യാഭ്യാസമന്ത്രിയുടെ ചേംബറില്‍ ചർച്ച നത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് സമരം അവസാനിപ്പിക്കുന്നതായി നേതാക്കൾ അറിയിച്ചത്. എന്നാൽ, സമരപന്തലിൽനിന്ന് പൂർണമായി പിൻവാങ്ങില്ല. തങ്ങളുടെ ആവശ്യങ്ങൾ പരിഹരിക്കുന്നതുവരെ പന്തലിൽ തുടരാനാണ് സമരക്കാരുടെ തീരുമാനം.
സമരം കടുപ്പിച്ച സാഹചര്യത്തിലായിരുന്നു റാങ്ക് ഹോള്‍ഡേഴ്‌സിനെ ചര്‍ച്ചക്ക് മന്ത്രി വിളിച്ചത്.റാങ്ക് ഹോള്‍ഡേഴ്‌സിനെ പ്രതിനിധീകരിച്ച് മൂന്നുപേരായിരുന്നു ചർച്ചയിൽ പങ്കെടുത്തത്. അധ്യാപക വിദ്യാർഥി അനുപാതം കുറക്കുക, പുതിയ തസ്തികള്‍ സൃഷ്ടിക്കുക, എയ്ഡഡ് സ്‌കൂള്‍ നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുക തുടങ്ങിയവയാണ് സമരക്കാരുടെ ആവശ്യങ്ങൾ. സമരത്തില്‍ നിന്ന് പിന്മാറണമെന്നും രണ്ട് മാസത്തെ സാവകാശം അനുവദിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും പ്രതിഷേധക്കാര്‍ അംഗീകരിച്ചിരുന്നില്ല.
സമരം കടുപ്പിക്കുന്നതിന്റെ ഭാഗമായി സെക്രട്ടേറിയറ്റിന് മുന്നിൽ എൽ.പി എസ്.ടി ഉദ്യോഗാർഥികൾ പുല്ലുതിന്ന് പ്രതിഷേധിച്ചിരുന്നു.2028 മേയ് 30 വരെ റാങ്ക് ലിസ്റ്റിന്റെ കാലാവധി ഉണ്ടെന്നും ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിനനുസരിച്ച് സാധാരണ നിലയിലുള്ള നിയമനം നടക്കുമെന്നായിരുന്നു സർക്കാർ അറിയിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.