കൊച്ചി: പ്രതിഷേധങ്ങേളാ ഹർത്താലുകളോ ഇല്ലാതെ ഇന്ധനവില കുതിച്ചുയരുന്നു. ദിവസേന ഇന്ധനവില പുനഃക്രമീകരിക്കാന്‍ തുടങ്ങിയതോടെ രണ്ട് മാസത്തിനിടെ പെട്രോൾ, ഡീസൽ വിലയിൽ വൻ കുതിച്ചുചാട്ടമാണുണ്ടായത്. പെട്രോളിന് ഏകദേശം 6.76 രൂപയും ഡീസലിന് 3.86 രൂപയുമാണ് ഇൗ കാലയളവിൽ വർധിച്ചത്.
ഇതിനിടെ പാചകവാതക വിലയും വെള്ളിയാഴ്ച കുത്തനെ കൂടി. സബ്സിഡിയുള്ള പാചകവാതകത്തിന് 7.41 രൂപയും സബ്സിഡിയില്ലാത്തതിന് 73.50 രൂപയും വർധിപ്പിച്ചതോടെ കൊച്ചിയിൽ സബ്സിഡിയുള്ള പാചകവാതകത്തിന് 490.20 രൂപയും സബ്സിഡിയില്ലാത്തതിന് 586.50 രൂപയുമായി കുതിച്ചുയർന്നു.
ഏഴ് രൂപയോളമാണ് ഒറ്റയടിക്ക് വർധിച്ചത്. 2018 മാർച്ചോടെ എല്ലാ സബ്സിഡികളും അവസാനിപ്പിക്കാൻ സർക്കാർ നേരേത്ത തീരുമാനിച്ചിരുന്നു. പാചകവാതക വിലയിൽ ഉണ്ടായ മാറ്റം എല്ലാ മാസവും വില വർധിപ്പിക്കാനുള്ള തീരുമാനത്തിെൻറ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്. പൊതുവിതരണ സംവിധാനത്തിൽ വിതരണം ചെയ്യുന്ന മണ്ണെണ്ണക്ക് ലിറ്ററിന് 25 പൈസയും വർധിച്ചിട്ടുണ്ട്.
2016 ജൂലൈ മുതൽ മാസം രണ്ടുരൂപ വർധിപ്പിക്കാൻ തീരുമാനിച്ചതോടെ സബ്സിഡി സിലിണ്ടറിെൻറ വിലയിൽ 68 രൂപയോളമാണ് വർധിച്ചിരിക്കുന്നത്. 2016 ജൂണിൽ 14.2 കിലോഗ്രാമിെൻറ പാചകവാതക സിലിണ്ടറിന് 418.20 രൂപയായിരുന്നു വില. പാചകവാതകവില മാസംതോറും വർധിപ്പിക്കാനുള്ള പെട്രോളിയം മന്ത്രാലയത്തിെൻറ ഉത്തരവിറങ്ങിയതിന് ശേഷം നാലാം തവണയാണ് വെള്ളിയാഴ്ച വില വർധിപ്പിച്ചത്. രാജ്യത്ത് 18.11 കോടി സബ്സിഡി ഗ്യാസ് ഉപഭോക്താക്കൾ ഉണ്ടെന്നാണ് ഒൗേദ്യാഗിക കണക്ക്. 2.66 കോടി സബ്സിഡി ഇല്ലാത്ത കണക്ഷനുകളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.