Posted On
date_range Updated On
date_range ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം, കേരളത്തിൽ മഴക്ക് സാധ്യത
തിരുവനന്തപുരം: മഴ കുറഞ്ഞതിനെ തുടർന്ന് സംസ്ഥാനത്തെ ഓറഞ്ച് അലർട്ടുകൾ കാലാവസ്ഥ നിരീക്ഷണകേന്ദ്രം പിൻവലിച്ചു. ഞായറാഴ്ച വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ ആഗസ്റ്റ് 10 വരെ മധ്യവടക്കൻ കേരളത്തിൽ മിതമായ മഴ ലഭിക്കുമെന്നാണ് പ്രവചനം.
കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഞായറാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ശക്തമായ മഴയിലും കടൽക്ഷോഭത്തിലുമായി ഇതുവരെ 21 പേരാണ് മരിച്ചത്. 29 വീടുകൾ പൂർണമായും 411 വീടുകൾ ഭാഗികമായും തകർന്നു. 417.49 ഹെക്ടർ കൃഷി നശിച്ചു. കർണാടകതീരത്ത് 10 വരെ മത്സ്യബന്ധനത്തിന് തടസ്സമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.